ബാലൺ ഡി ഓർ പുരസ്കാര നേട്ടത്തില്‍ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

പാരീസ്, വെള്ളി, 8 ഡിസം‌ബര്‍ 2017 (09:38 IST)

Cristiano Ronaldo , Ballon d'Or  , Football , ക്രിസ്റ്റ്യാനോ റൊണാൾഡോ , ഫുട്ബോൾ , ബാലൺ ഡി ഓർ

ഈ വര്‍ഷത്തെ ബാലൻ ഡി ഓർ പുരസ്കാരം പോർച്ചുഗൽ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ബ്രസീലിയൻ സ്റ്റാർ സ്ട്രൈക്കർ നെയ്മറെയും അർജന്‍റീനയുടെ സൂപ്പർതാരം ലയണൽ മെസിയെയും  പിന്തള്ളിയാണ് പോർച്ചുഗീസ് ഇതിഹാസം ഈ നേട്ടത്തുനുടമയായത്. ഇത് അഞ്ചാം തവണയാണ് റൊണാൾഡോ ഈ നേട്ടത്തിനര്‍ഹനാകുന്നത്.
 
ഈ നേട്ടത്തോടെ ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ നേടുന്ന താരമെന്ന മെസിയുടെ റെക്കോർഡിനൊപ്പമെത്താനും റൊണാൾഡോയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാ ലിഗാ കിരീടവും നേടിക്കൊടുക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് റൊണാൾഡോ. നേരത്തെ 2008,2013,2014,2016 വർഷങ്ങളിലാണ് റൊണാൾഡോ പുരസ്കാരം നേടിയത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

31ലെ ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്

ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി ഐഎസ്എൽ മൽസരം ...

news

ജന്മനാട്ടില്‍ അവഗണന; കാലുകള്‍ അടിച്ചു തകര്‍ത്തതോടെ ‘മെസി’ നടപ്പാതയിലേക്ക് വീണു - അന്വേഷണം വ്യാപകം

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ...

news

ആ ദിവസം ഞാന്‍ ഒരുപാട് കരഞ്ഞു, എങ്ങിനെ അത് സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല; നെയ്മര്‍ പറയുന്നു

കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലേറ്റ ആ മുറിവിന്റെ വേദന ഇപ്പോഴും ...

news

പ​ടി​ക്ക​ൽവച്ച് ക​ല​മു​ട​ഞ്ഞു; ഹോങ്കോങ് സൂപ്പർ സീരിസ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍‌വി

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് ബാഡ്മിന്റൻ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി വി ...

Widgets Magazine