ഐഎസ്എല്‍ : അവസാന നിമിഷം പൂനെ എഫ്സിക്ക് ജയം

  ഐഎസ്എല്‍ , പൂനെ എഫ്സി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
പൂനെ| jibin| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (10:53 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന നിമിഷം പൂനെ എഫ്സിക്ക് നാടകീയ ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് 88-മത് മിനിട്ടിൽ ഗുസെൻസാണ് പൂനെയുടെ വിജയഗോൾ നേടിയത്.

കളി ഗോൾ രഹിത സമനിലയിലേക്ക് നീങ്ങവേയാണ് പൂനെയുടെ വിജയ ഗോള്‍ പിറന്നത്. ജയത്തോടെ അവസാന സ്ഥാനത്തായിരുന്ന പൂനെ നാലാംസ്ഥാനത്തേക്ക്
ഉയർന്നു. അഞ്ച് മത്സരങ്ങളിൽനിന്മ്പൂനെയ്ക്ക് 7 പോയിന്റാണ് ഉള്ളത്.
അതേസമയം 6മത്സരങ്ങളിൽനിന്ന് 8 പോയിന്റുമായി നോർത്ത് ഈസ്റ്റ് മൂന്നാംസ്ഥാനത്ത് തുടരുകയാണ്.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളിനായി മികച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം മാറി നിന്നു. രണ്ടാം പകുതിയിലും ഇതേ അവസ്ഥ തുടരവെയാണ് പൂനെയ്ക്ക് ഗുസെൻസ് വിജയ ഗോള്‍ സമ്മാനിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :