ഐഎസ്എല്‍ ‍: ഇന്നലെ ആവേശം തീര്‍ത്ത സമനില

  ഇന്ത്യൻ സൂപ്പർ ലീഗ് , ഡൽഹി ഡൈനാമോസ് , നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ന്യൂഡൽഹി| jibin| Last Updated: വ്യാഴം, 30 ഒക്‌ടോബര്‍ 2014 (10:39 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ സമനിലയുടെ ദിനം. ഡൽഹി ഡൈനാമോസും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരമാണ് സമനിലയില്‍ അവസാനിച്ചത്.

കളി സമനിലയില്‍ കലാശിച്ചെങ്കിലും ഇരുടീമുകളുടെയും ആരാധകർക്ക് ആവേശം കൊള്ളാനുള്ള മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിച്ചില്ല. ഇരു ടീമുകളും ഗോളിനായി ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം മാറി നില്‍ക്കുകയായിരുന്നു. നിരവധിതവണ പെനാൽറ്റിക്കായി നോർത്ത് ഈസ്റ്റ് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അനുകൂലമായി വിധിക്കാതിരുന്ന റഫറിയും മത്സരം സമനിലയിൽ കലാശിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

ഡൽഹിയുടെ മൂന്നാമത്തെ സമനിലയും, നോർത്ത് ഈസ്റ്റിന്റെ രണ്ടാമത്തെ സമനിലയാണ് ഇന്നലെ ജവഹർലാൽ നെഹ്റുസ്റ്റേഡിയത്തിൽ സൃഷ്ടിക്കപ്പെട്ടത്.
ഈ മത്സരത്തോടെ അഞ്ച് കളികളിൽനിന്ന് എട്ട് പോയിന്റായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് നിലയിൽ മൂന്നാംസ്ഥാനത്താണ്. നാല് കളികളിൽനിന്ന് ആറ് പോയിന്റുള്ള ഡൽഹി ഡൈനാമോസ് നാലാമതും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :