ഐഎസ്എല്‍ : ബ്ളാസ്റ്റേഴ്സിന് സമനില

   ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , അത്‌ലറ്റിക്കോ ഡി കൊൽക്കത്ത , കേരള ബ്ളാസ്റ്റേഴ്സ്
കൊൽക്കത്ത| jibin| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (10:38 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ
ജയം തേടിയിറങ്ങിയ കേരള ബ്ളാസ്റ്റേഴ്സിന് സമനില. അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരായ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് സ്കോർ ചെയ്തത്.


ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും രണ്ടാം പകുതി തികച്ചും നിരാശാജനകമായിരുന്നു. കൊൽക്കത്തയ്ക്ക് വേണ്ടി
22-മത് മിനിട്ടില്‍ ബാൽജിത്ത് സാഹ്‌നിയാണ് ആദ്യഗോൾ നേടിയത്. ജയം മോഹിച്ച് കളത്തിലിറങ്ങിയ ബ്ളാസ്റ്റേഴ്സിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു കൊല്‍ക്കത്ത്യുടെ ഗോള്‍. എന്നാല്‍ മനോഹരമായ ഒരു ഗോളിലൂടെ 41-മത് മിനിട്ടിൽ കാനഡക്കാരനായ
ഇയാൻ ഹ്യൂം ബ്ളാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു.

തുടര്‍ന്ന് അങ്ങോട്ട് സമനില ഉറപ്പിച്ച രീതിയിലായിരുന്നു ഇരു ടീമുകളും കളിച്ചത്. രണ്ടാംപകുതിയിൽ ആവേശമുയർത്തുന്ന മുഹൂർത്തങ്ങൾ വിരളമായിരുന്നു. കൊൽക്കത്തയുടെ ബോക്സിനുള്ളിൽ പന്തെത്തിക്കാൻ ബ്ളാസ‌്റ്റേഴ്സിന് കഴിഞ്ഞെങ്കിലും ലക്ഷ്യം കാണുന്നതിൽ വിജയിച്ചില്ല. അഞ്ചുകളികളിൽ നിന്ന് 11 പോയിന്റായ അത്‌ലറ്റിക്കോ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ ആദ്യപോയിന്റ് നേടിയ കേരള ബ്ളാസ്റ്റേഴ്സ് അവസാന സ്ഥാനത്താണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :