ഡല്‍ഹി തകര്‍ത്താടി; പൂനെ വീണു, ജയത്തോടെ ഡൈനാമോസ് മുന്നാം സ്ഥാനത്ത്

 ഐഎസ്എല്‍ , ഡല്‍ഹി ഡൈനാമോസ്  , പൂനെ
പുനെ| jibin| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (11:42 IST)
ഐഎസ്എല്‍ രണ്ടാം സീസണില്‍ ഡല്‍ഹി ഡൈനാമോസ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പൂനെയെ തോല്‍പിച്ചു.
ഇന്ത്യന്‍ ദേശീയ താരം റോബിന്‍ സിംഗും, റിച്ചാര്‍ഡ് ഗോഡ്സെയുമാണു ഡല്‍ഹിക്കുവേണ്ടി ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ കാലു ഉച്ചയുടെ വകയായിരുന്നു പൂനെയുടെ ആശ്വാസ ഗോള്‍.

ആദ്യപകുതിയിലെ 24മത് മിനിറ്റിലായിരുന്നു റോബിന്‍സിംഗിന്റെ ഗോള്‍. ഒരു ഗോള്‍ ലീഡില്‍ ഡല്‍ഹി കളി കൈക്കലാക്കിയ ഡല്‍ഹിക്കായി ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ റിച്ചാര്‍ഡ് ഗാഡ്സേ ഒരു ഗോള്‍ കൂടി നേടി വിജയമുറപ്പിച്ചു.
ഇഞ്ചുറി ടൈമില്‍ കാലു ഉച്ച നേടിയ ഗോളാണ് പൂനെക്ക് തുണയായത്.

രണ്ടാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഡല്‍ഹി ആറ് പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. തോറ്റെങ്കിലും ആറു പോയന്റുമായി പൂനെ തന്നെയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :