ആവേശം നിറയും; റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്

  റൊണാള്‍ഡീന്യോ , ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , ചെന്നൈ ടൈറ്റന്‍സ്
ചെന്നൈ| jibin| Last Modified ശനി, 30 ഓഗസ്റ്റ് 2014 (11:44 IST)
ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ചെന്നൈ ടൈറ്റന്‍സ് ടീമാണ് ലോകത്തര താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്.

റൊണാള്‍ഡീന്യോ എത്തുകയാണെങ്കില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും തിളക്കമാര്‍ന്ന താരമാകും അദ്ദേഹം. റൊണാള്‍ഡീന്യോയോയെ ടീമിലെത്തിക്കാന്‍ ചെന്നൈ ടൈറ്റന്‍സ് റൊണാള്‍ഡീന്യോയുടെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ ഡി അസ്സിസുമായി ഒരു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ബോളിവുഡ് താരം അഭിഷേക് ബച്ചന്റെയും പ്രശാന്ത് അഗര്‍വാളിന്റെയും ഉടമസ്ഥതയിലുള്ള ടീമാണ് ചെന്നൈ ടൈറ്റന്‍സ്.

ബ്രസീലിനുവേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ച്ച വെച്ച റൊണാള്‍ഡീന്യോ 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. ബ്രസീലിനായി 97 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് 33 ഗോളുകള്‍ നേടിയിട്ടുണ്ട് അദ്ദേഹം. ബാഴ്‌സലോണ, എസി മിലാന്‍, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളിലൂടെയും റൊണാള്‍ഡീന്യോയുടെ കളിമികവ് ലോകമറിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :