ഐഎസ്എല്‍ : ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

 ഇന്ത്യൻ സൂപ്പർ ലീഗ് , ഗോവ എഫ്സി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
മഡ്ഗാവ്| jibin| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (10:38 IST)
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില്‍ ഗോവ എഫ്സിക്ക് വമ്പന്‍ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ഗോവ തരിപ്പണമാക്കിയത്. ജയത്തോടെ 18 പോയിന്റുമായി ഗോവ എഫ്സി പോയിന്റ് നിലയിൽ രണ്ടാമതെത്തി.

കളിയുടെ തുടക്കം മുതല്‍ കളം നിറഞ്ഞ് കളിച്ച ഗോവയ്ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ യുണൈറ്റഡിനായില്ല. ആക്രമിച്ച് കളിച്ച ഗോവ റോമിയോ ഫെർണാണ്ടസിലൂടെ 34മിനിട്ടില്‍ ഗോള്‍ നേടുകയായിരുന്നു. പ്രത്യാക്രമണത്തിനായി യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും അവരുടെ മുന്നേറ്റങ്ങള്‍ ഗോവയുടെ പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു. അതിനിടെ മിറോസ്ളാവ് സ്ളെപ്പിക്ക 45മിനിട്ടില്‍ രണ്ടാം ഗോള്‍ നേടിയതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തളരുകയായിരുന്നു.

രണ്ടാം പകുതിയിലും കനത്ത ആക്രമണം തന്നെയായിരുന്നു ഗോവ തുടര്‍ന്നത്. 74-മത് മിനിട്ടിൽ ആന്ദ്രേ സാന്റോസ് ഗോവയ്ക്കായി മൂന്നാം ഗോളും നേടിയതോടെ യുണൈറ്റഡ് തോല്‍വി സമ്മതിക്കുകയായിരുന്നു. വിഖ്യാത ബ്രസീലിയൻ താരം സീക്കോ പരിശീലിപ്പിക്കുന്ന ഗോവ ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ പോയിന്റ് നിലയിൽ ഏറെ പിന്നാക്കം നില്‍ക്കുകയായിരുന്നു. പിന്നീട് കളിയിലേക്ക് ശക്തമായി അവര്‍ തിരിച്ചെത്തുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :