ഐഎസ്എല്‍ : ഗോവയ്ക്ക് വമ്പന്‍ ജയം

  ഐഎസ്എല്‍ , ഗോവ എഫ്സി , ഇന്ത്യൻ സൂപ്പർ ലീഗ് , ഡൽഹി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (10:46 IST)
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില്‍ ഗോവ എഫ്സിക്ക് വമ്പന്‍ ജയം. ഡൽഹി ഡൈനാ മോസിനെ ഒന്നിനെതിരെ 4 ഗോളുകൾക്കാണ് ഗോവ എഫ്സി തകര്‍ത്തത്. യൂനസ് ബെംഗല്ലോണിന്റെ ഇരട്ട ഗോളുകളും റോബർട്ട് പിറസ്, ഒസ് ബേ എന്നിവർ ഓരോ ഗോൾ വീതവും ഗോവയ്ക്കായി സ്കോർചെയ്തു. ഗുസ്‌താവൊ മർ മെന്റീനിയാണ് ഡൽഹിയുടെ ആശ്വാസ ഗോൾ നേടിയത്.

വമ്പന്‍ ജയത്തോടെ ഗോവ ഏഴാം സ്ഥാനത്തേക്ക് എത്തി. അതേസമയം ഡൽഹി ഡൈനാ മോസ് അവസാന സ്ഥാനത്തേക്ക് വീണു. 73-മത് മിനിട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മാർമെന്റിൽ ഡൽഹിയുടെ ആശ്വാസ ഗോൾ നേടിയത്.

18- മത് മിനിട്ടിൽ യൂനസ് ബെംഗല്ലോണും, 48-മത് മിനിട്ടിൽ ബെംഗല്ലൂൺ രണ്ടാമതും ഡൽഹി വല ചലിപ്പിച്ചു. 53-മത് മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി പിറസ് ഗോവയുടെ ലീഡ് മൂന്നാക്കി ഉയർത്തി.
60-മത് മിനിട്ടിൽ ടോൾഗെ ഓസ്ബേ നാലാം ഗോളും കണ്ടെത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :