ദ്രോഗ്‌ബെ ഐഎസ്എല്ലില്‍ കളിച്ചേക്കും; ചര്‍ച്ചകള്‍ സജീവം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ , ദിദിയര്‍ ദ്രോഗ്‌ബെ , കേരള ബ്ലാസ്റ്റേഴ്‌സ്
ചെന്നൈ| jibin| Last Modified ചൊവ്വ, 21 ജൂലൈ 2015 (12:53 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പന്ത് തട്ടാന്‍ ഐവറി കോസ്റ്റ് സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്‌ബെ എത്തുമെന്ന് റിപ്പോര്‍ട്ട്. മൂന്നു ഫ്രാഞ്ചൈസികള്‍ ചെല്‍സി സ്‌ട്രൈക്കറെ സ്വന്തമാക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഐവറി കോസ്റ്റ് താരവുമായി ക്ലബുകള്‍ ചര്‍ച്ച നടത്തി വരുകയാണ്. ഈ മാസം 31ന് മുമ്പ് ടീമുകള്‍ അവരുടെ മാര്‍ക്കി താരത്തെ വെളിപ്പെടുത്തണം. ഇതേത്തുടര്‍ന്നാണ് വമ്പന്‍ താരങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ വേഗത്തിലായത്.

കേരള ബ്ലാസ്റ്റേഴ്‌സ്, അത്‌ലറ്റികോ ദി കൊല്‍ക്കത്ത, പൂണെ സിറ്റി എഫ്‌സി ടീമുകള്‍ ഇതുവരെ അവരുടെ മാര്‍ക്കി താരത്തെ വെളിപ്പെടുത്തിയിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് അറേന്‍ റൈസിനേയും കൊല്‍ക്കത്ത ഹെല്‍ഡന്‍ പോസ്റ്റിഗയുമായും ചര്‍ച്ച നടത്തുന്നുണ്ട്. പൂണെ അഡ്രിയാന്‍ മുട്ടുവിനായും ശ്രമിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :