എയ്ഞ്ചല്‍ ഡി മരിയ പി എസ് ജി യിലേക്ക് ചേക്കേറുന്നു

ലണ്ടന്‍| Last Modified ബുധന്‍, 15 ജൂലൈ 2015 (10:13 IST)
അര്‍ജന്റീനയുടെ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യിലേക്ക് ചേക്കേറുന്നു. താരത്തെ കൈമാറുകയാണെന്ന് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രഖ്യാപിച്ചു.

റയല്‍ മാഡ്രിഡില്‍ നിന്ന് മരിയയെ 571 കോടി രൂപ മുടക്കിയാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാതിരുന്നതിനാലാണ് താരത്തെ കൈമാറാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. 32 കളിയില്‍നിന്ന് മൂന്ന് ഗോളുകള്‍ മാത്രമാണ് മരിയ നേടിയത്.

ബയറണ്‍ മ്യൂണിക്കില്‍ നിന്ന് ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ യുണൈറ്റഡിലെത്തിയിരുന്നു ഇതും മരിയയെ കൈമാറാന്‍ യുണൈറ്റഡിനെ പ്രേരിപ്പിച്ചുവെന്നാണ് കരുതപ്പെടുന്നത്. 426 കോടിക്കാണ് മരിയ പി എസ് ജിയിലേക്ക് കൂടുമാറുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :