ഇയാൻ ഹ്യൂം ഇനി കൊൽക്കത്തയ്‌ക്കൊപ്പം

കൊച്ചി| Last Modified ശനി, 6 ജൂണ്‍ 2015 (13:20 IST)
ഇന്ത്യൻ സൂപ്പർ ലീഗില്‍ ആദ്യ സീണണില്‍
കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇയാൻ ഹ്യൂം ടീം വിട്ടു. ഇനി അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്‌ക്ക് വേണ്ടിയാകും ഹ്യൂം ബൂട്ടണിയുക.

ഹ്യൂം മികച്ച താരമാണെന്നും ഹ്യൂമിനൊപ്പം കൂടുതല്‍ താരങ്ങളെ ഇത്തവണ കളത്തിലറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൊല്‍ക്കത്ത പരിശീലകന്‍ ആന്റോണിയോ ലോപ്പസ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ അഞ്ചു ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിനായി ഹ്യൂം നേടിയത്.

2003 ഫെബ്രുവരിയിലാണ് കാനഡയുടെ കുപ്പായത്തില്‍ ഹ്യൂം രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറിയത്. ട്രാന്‍മിയര്‍ റോവേഴ്‌സ്, ലീസ്റ്റര്‍ സിറ്റി, ബ്രാന്‍സ്ലി തുടങ്ങിയ ക്ലബുകളുടെ കുപ്പായത്തിലും ഹ്യൂം കളത്തിലിറങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :