ബുള്ളറ്റ് ഹെഡ്ഡറിലൂടെ റയലിനെ മുന്നിലെത്തിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ഞായര്‍, 11 മാര്‍ച്ച് 2018 (13:06 IST)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മാര്‍ക്ക്സ് റാഷ്ഫോഡിലൂടെ പതിനാലാം മിനിറ്റിൽ മാഞ്ചസ്റ്റർ അദ്യ ലീട് നേടുകയായിരുന്നു. തുടർന്ന് പത്തു മിനിട്ടിനുള്ളിൽ തന്നെ ലിവർപൂളിന്റെ വലകുലുക്കി റാഷ്ഫോഡ് വീണ്ടും കരുത്ത് കാട്ടി. എറിക് ബെയ്ലിയുടെ സെല്‍ഫ് ഗോളാണ് ലിവര്‍പൂളിന്റെ സ്കോർ ബോർഡ് ചലിപ്പിച്ച് പരാജയഭാരം കുറച്ചത്.
 
അതേസമയം ലാ ലീഗയിൽ എയ്ബറിനെ ഒന്നിനെതിരെ രണ്ടു ഗോളിന് റയല്‍ തോല്‍പ്പിച്ചു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഇരട്ടഗോളാണ് റയലിനെ മുന്നിലെത്തിച്ചത്. മോഡ്രിച്ചിന്റെ പാസ്സില്‍ നിന്നും മുപ്പതാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനൊയുടെ ആദ്യ ഗോൾ. എന്നാൽ റാമിസിന്റെ ഹെഡ്ഡറിലൂടെ എയ്ബര്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില നേടി. പെഡ്രോ ലിയോണിന്റെ കോർണ്ണർ റാമിസ് ഹെഡ്ഡറിലൂടെ ഗോളാക്കുകയായിരുന്നു
 
എന്നിട്ടും എയ്ബറിനെ ഭാഗ്യം തുണച്ചില്ല. കാര്‍വഹാളിന്റെ ക്രോസില്‍ നിന്ന് ബുള്ളറ്റ് ഹെഡ്ഡർ തൊടുത്തുവിട്ട് ക്രിസ്റ്റ്യാനൊ എയ്ബറിനെ നിഷ്പ്രഭമാക്കി. പത്തുമത്സരങ്ങളിൽ നിന്നുമായി പതിനേഴ് ഗോളുകൾ റയൽ വലയിലാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

സി കെ വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു? പുതിയ ടീമിലേക്ക് കാലെടുത്ത് വെച്ച് താരം!

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണാണ് മലയാളികളുടെ സ്വന്തം സികെ വിനീത്. കേരള ...

news

രണ്ടാം പകുതിയില്‍ ടോട്ടനത്തിനെ പിച്ചിച്ചീന്തി; യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറിലേക്ക്

ഒന്നിനെതിരെ രണ്ടു ഗോളിന് ടോട്ടനത്തിനെ തോല്‍പ്പിച്ച് യുവന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ...

news

നെയ്‌മറില്ലാത്ത പിഎസ്ജിയെ പഞ്ഞിക്കിട്ട് ക്രിസ്റ്റ്യാനോ; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ക്വാര്‍ട്ടറില്‍

നിര്‍ണായക പോരാട്ടത്തില്‍ നെയ്‌മറുടെ അഭാവത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ നേരിടാനിറങ്ങിയ ...

news

ലോകകപ്പ് ഷൂട്ടിംഗ് ചാമ്പ്യന്‍‌ഷിപ്പ്: മ​നു ഭാ​ക​ര്‍ക്കു സ്വ​ര്‍ണം

ഐ​എ​സ്എ​സ്എ​ഫ് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പ​തി​നാ​റു​കാ​രി മ​നു ...

Widgets Magazine