സി കെ വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു? പുതിയ ടീമിലേക്ക് കാലെടുത്ത് വെച്ച് താരം!

വെള്ളി, 9 മാര്‍ച്ച് 2018 (12:01 IST)

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണാണ് മലയാളികളുടെ സ്വന്തം സികെ വിനീത്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ വിനീത് അവസാനിപ്പിക്കുന്നു എന്ന വാർത്തകൾ കേരളത്തിലെ ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ, വിവാദങ്ങൾ നിലനിൽക്കേ പുതിയ ടീമിൽ അംഗമായിരിക്കുകയാണ് താരം. 
 
കേരള സർക്കാരിന്റെ തദ്ദേശസ്വയം വകുപ്പിനു കീഴിൽ നഗരസഭകളും പഞ്ചായത്തുകളും ഉൾപ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരായ പരാതികള്‍ പരിഹരിക്കുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലെ അംഗമായിരിക്കുകയാണ് വിനീത്. തൃപ്പൂണിത്തുറ റീജനല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസിലാണ്  സി.കെ ജോലിയില്‍ പ്രവേശിച്ചത്. 
 
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഏജീസ് ഓഫീസിലാണ് 2012 മുതൽ വിനീത് ജോലി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മതിയായ ഹാജർ ഇല്ലായെന്ന കാരണം പറഞ്ഞ് താരത്തെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നു. പിരിച്ചു വിട്ട നടപടി വിവാദമായിരുന്നെങ്കിലും, സംസ്ഥാന സർക്കാർ വിനീതിനു ജോലി നൽകുമെന്ന ഉറപ്പ് പാലിക്കപ്പെടുകയായിരുന്നു.
 
അതേസമയം, ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. താരമോ മാനേജുമെന്റോ ഇക്കാര്യത്തെക്കുറിച്ച് യാതൊരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ല. എന്നാൽ, സൂപ്പര്‍ കപ്പിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിനീത് തുറന്നു പറഞ്ഞത് ആരാധകർക്ക് ആശ്വാസമായി. ജോലി ലഭിച്ചെങ്കിലും പ്രഥമ പരിഗണന എപ്പോഴും ഫുട്‌ബോളിന് തന്നെയാണെന്ന് വിനീത് വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

രണ്ടാം പകുതിയില്‍ ടോട്ടനത്തിനെ പിച്ചിച്ചീന്തി; യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറിലേക്ക്

ഒന്നിനെതിരെ രണ്ടു ഗോളിന് ടോട്ടനത്തിനെ തോല്‍പ്പിച്ച് യുവന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ...

news

നെയ്‌മറില്ലാത്ത പിഎസ്ജിയെ പഞ്ഞിക്കിട്ട് ക്രിസ്റ്റ്യാനോ; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ക്വാര്‍ട്ടറില്‍

നിര്‍ണായക പോരാട്ടത്തില്‍ നെയ്‌മറുടെ അഭാവത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ നേരിടാനിറങ്ങിയ ...

news

ലോകകപ്പ് ഷൂട്ടിംഗ് ചാമ്പ്യന്‍‌ഷിപ്പ്: മ​നു ഭാ​ക​ര്‍ക്കു സ്വ​ര്‍ണം

ഐ​എ​സ്എ​സ്എ​ഫ് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പ​തി​നാ​റു​കാ​രി മ​നു ...

news

സിറ്റിയുടെ കുതിപ്പ് തുടരുന്നു; ഇത്തവണ പരാജയം രുചിച്ചത് ചെ​ൽ​സി​

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗില്‍ കരുത്തരായ ചെ​ൽ​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ...

Widgets Magazine