ക്രിസ്റ്റ്യാനോ കംപ്ലീറ്റ് ജീനിയസ്; ബെക്കാമും റൂണിയും തനിക്ക് ഒന്നുമല്ല- ഫെര്‍ഗ്യൂസന്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , അലക്‌സ് ഫെര്‍ഗ്യൂസന്‍ , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലണ്ടന്‍| jibin| Last Updated: ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (12:13 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എല്ലാം എല്ലാം അലക്‌സ് ഫെര്‍ഗ്യൂസന്‍ ആണ്. 26വര്‍ഷം യുണൈറ്റ്ഡിന്റെ തളര്‍ച്ചയും വളര്‍ച്ചയും നോക്കിക്കണ്ട വ്യക്തി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചെമ്പടയുടെ ബുദ്ധികേന്ദ്രം. യുണൈറ്റഡിലെ നീണ്ട പരിശീലന കാലയളവില്‍ തന്നെ ഞെട്ടിച്ച നാല് കളിക്കാരെക്കുറിച്ച് ഫെര്‍ഗ്യൂസന്‍ വാചാലനായത്.

ഇത്രയും നാള്‍ താന്‍ യുണൈറ്റഡിനെ പരിശീലിപ്പിച്ചു. നേട്ടങ്ങളും കോട്ടങ്ങളും പലസമയങ്ങളില്‍ ക്ലബിനെ തേടിയെത്തി. എന്നാല്‍ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പരിശീലന കാലത്ത് യുണൈറ്റഡില്‍ തനിക്കൊപ്പം നാല് ലോകോത്തര താരങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഫെര്‍ഗ്യൂസന്‍ വ്യക്തമാക്കുന്നത്. ആ പട്ടികയില്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമും യുണൈറ്റഡിന്റെ ഇപ്പോഴത്തെ നായകന്‍ വെയ്ന്‍ റൂണിക്കും സ്ഥാനമില്ല എന്നതാണ് എല്ലാവരേയും അതിശയിപ്പിക്കുന്നത്.

പോള്‍ സ്‌കോള്‍സ്, എറിക് കന്റോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയാന്‍ ഗിഗ്‌സ് എന്നിവരാണ് ഫെര്‍ഗ്യൂസന്റെ പട്ടികയില്‍ ഇടം പിടിച്ച ലോകോത്തര താരങ്ങള്‍. ഈ താരങ്ങള്‍ യുണൈറ്റഡില്‍ ഉണ്ടാക്കിയ സ്വാധീനവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. റയല്‍ മാഡ്രിഡിന്റെ കൂന്തമുനയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കംപ്ലീറ്റ് ജീനിയസാണെന്നാണ് അദ്ദേഹത്തിന്റെ വിശേഷണം. എന്നാല്‍ കാളത്തിലിറങ്ങിയാല്‍ എതിരാളികളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്ന താരമായിരുന്നു എറിക് കന്റോണയെന്നും ഫെര്‍ഗ്യൂസന്‍ പറഞ്ഞു. സ്‌കോള്‍സും ഗിഗ്‌സും അസാധാരണ പ്രതിഭകളായിരുന്നുവെന്നും യുണൈറ്റഡിന്റെ തലച്ചേര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :