മിലാൻ|
jibin|
Last Modified ചൊവ്വ, 14 നവംബര്‍ 2017 (13:50 IST)
റഷ്യന്‍ ലോകകപ്പിന് ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മിലാനില്‍ നടന്ന യൂറോപ്യന്‍ മേഖലാ പ്ലേ ഓഫിന്റെ രണ്ടാം പാദത്തില്‍ സ്വീഡനോട് സമനിലയില്‍ കുടുങ്ങിയതോടെയാണ് ലോക ഫുട്ബോളിലെ വമ്പന്മാരായ അസൂറികളുടെ പ്രതീക്ഷറ്റത്.
ടീമിന്റെ പ്രകടനത്തില്‍ നിരാശയുണ്ടെന്നും ഇറ്റാലിയൻ ഫുട്ബോൾ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും വിരമിക്കൽ പ്രഖ്യാപിച്ച് 39കാരനായ ബഫൺ പറഞ്ഞു. 20 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് ബഫൺ വിരാമം കുറിച്ചത്.
മഞ്ഞക്കാര്‍ഡുകളുടെ അതിപ്രസരം കണ്ട മല്‍സരത്തില്‍ സ്വീഡനോട് ഗോളടിക്കാന്‍ മറന്നാണ് ഇറ്റലിക്ക് വിനയായത്. ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ കടവുമായി ഇറങ്ങിയ അസൂറികള്‍ക്കായി ആരാധകര്‍ ആര്‍ത്തുവിളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഇതോടെ ഇരുപാദങ്ങളിലുമായി 1–0നു പിന്നിലായ ഇറ്റലി പുറത്തായി. ആദ്യപാദത്തിൽ സ്വീഡൻ 1-0ന് ജയിച്ചിരുന്നു.
ആറു പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പോകുന്നത്.