ത്രസിപ്പിക്കുന്ന വിജയത്തോടെ കുതിപ്പു തുടർന്ന് ബ്രസീൽ; പ്രതീക്ഷവിടാതെ അർജന്റീന

തുടർച്ചയായ ആറാം ജയത്തോടെ കുതിപ്പു തുടർന്ന് ബ്രസീൽ

Brazil, Argentina, Chile, Russia World Cup, Sports, ബ്രസീൽ, അർജന്റീന, റഷ്യ ലോകകപ്പ്,  പിഎസ്ജി, ഫുട്ബോള്‍
മോണ്ടിവിഡിയോ| സജിത്ത്| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (10:34 IST)
യുറഗ്വായ്ക്കെതിരായ ത്രസിപ്പിക്കുന്ന വിജയത്തോടെ 2018ലെ റഷ്യ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിൽ വൻ ലീഡ് നേടി മഞ്ഞപ്പട. ഇന്നു പുലർച്ചെ നടന്ന യോഗ്യതാ മൽസരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ തകര്‍പ്പന്‍ ജയം. തകർപ്പനൊരു ഗോളുമായി സൂപ്പർ താരംനെയ്മര്‍ സാന്നിധ്യമറിയിച്ച മൽസരത്തിൽ, ചൈനീസ് ക്ലബ്ബിനായി കളിക്കുന്ന പൗളീഞ്ഞോയുടെ ഹാട്രിക്ക് മികവിലായിരുന്നു ബ്രസീലിന്റെ തേരോട്ടം. പിഎസ്ജി താരം എഡിസൻ കവാനിയാണ് യുറഗ്വായുടെ ഏക ഗോൾ നേടിയത്.

അതേസമയം, സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനൽറ്റി ഗോളിൽ ചിലെയ്ക്കെതിരെ നേടിയ വിജയത്തോടെ അർജന്റീനയും പ്രതീക്ഷ കാത്തു. പതിനാറാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയെ ചിലെ പ്രതിരോധം വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു നിർണായക വിജയം സ്വന്തമാക്കിയത്. മറ്റുള്ള നിർണായക മൽസരങ്ങളിൽ പാരഗ്വായ് ഇക്വഡോറിനേയും (2–1) കൊളംബിയ ബൊളീവിയയേയും (1–0)
തോൽപ്പിച്ചു. പെറു–വെനസ്വേല മൽസരം സമനിലയിലായി (2–2).



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :