ട്രെയിനിംഗ് സെന്ററില്‍ തീപിടുത്തം; 10 ഫുട്‌ബോള്‍ താരങ്ങള്‍ വെന്തുമരിച്ചു - നിരവധി പേര്‍ ചികിത്സയില്‍

  kills 10 players , flamengo training centre , fire , fire accident , ബ്രസീല്‍ , ഫുട്ബോള്‍ , റിയോ ഡി ജനീറോ , തീപിടുത്തം
സാവോപോളോ| Last Modified വെള്ളി, 8 ഫെബ്രുവരി 2019 (18:17 IST)
ബ്രസീലിലെ ട്രെയിനിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 10 ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു. റിയോ ഡി ജനീറോയില്‍ ഉറുബൂസ് നെസ്റ്റ് ട്രെയിനിംഗ് ക്യാമ്പിലാണ് അപകടമുണ്ടായത്. നിരവധി താരങ്ങള്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ബ്രസീലിലെ വലിയ ക്ലബ്ബുകളിലൊന്നായ ഫ്ലമെംഗോയുടെ യൂത്ത് ടീം താമസിച്ചിരുന്ന ഡോര്‍മിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 5.10ഓടെയാണ് അപകടം. തീ അണയ്‌ക്കാന്‍ വൈകിയതാണ് ഇത്രയും കുട്ടികള്‍ മരിക്കാന്‍ കാരണമായത്.

7.30തോടെയാണ് തീപിടുത്തം നിയന്ത്രണത്തിലായത്. മരിച്ച താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള യുവതാരങ്ങളാണ് ഡോര്‍മിറ്ററിയില്‍ ഉണ്ടായിരുന്നത്. തീ പിടിക്കാനുണ്ടായ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രസീല്‍ ടീമിന് വന്‍ താരങ്ങളെ സമ്മാനിച്ച ക്ലബ്ബാണ് ഫ്ലമെംഗോ. റൊണാള്‍ഡീഞ്ഞോ, ബബറ്റോ, റൊമാരിയോ തുടങ്ങിയ ലോകോത്തര താരങ്ങള്‍ ക്ലബിന്റെ കണ്ടു പിടുത്തമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :