ലണ്ടന്‍|
jibin|
Last Modified വെള്ളി, 24 ജൂണ്‍ 2016 (10:19 IST)
ആഴ്‌സണലില്‍ നിന്നുള്ള വിളി ചെവിക്കൊള്ളാത്ത ഇംഗ്ലണ്ട് സ്ട്രൈക്കര്‍ ജാമിയ വാര്‍ഡി ലെസ്‌റ്ററില്‍ തുടരും. ആഴ്‌സണലില്‍ നിന്നുള്ള മോഹന വാഗ്ദാനങ്ങള്‍ നിരസിച്ചാണ് വാര്‍ഡി ലെസ്ററില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചത്. നാലു വര്‍ഷത്തേക്കാണു ഇംഗ്ലീഷ് താരം കരാര്‍ ദീര്‍ഘിപ്പിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്‌റ്ററിനെ ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വാര്‍ഡിയെ പാളയത്തിലെത്തിക്കാന്‍ ആഴ്‌സണല്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. വമ്പന്‍ ഓഫറുകള്‍ ഇംഗ്ലീഷ് താരത്തിന് നല്‍കിയിരുന്നുവെങ്കിലും ലെസ്‌റ്ററിനോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ഇഷ്‌ടം.