ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി ലെസ്റ്റര്‍ സിറ്റി; രണ്ടു മത്സരങ്ങള്‍ ശേഷിക്കെ കിരീടം ഉറപ്പിച്ച് ലെസ്റ്റര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി ലെസ്റ്റര്‍ സിറ്റി; രണ്ടു മത്സരങ്ങള്‍ ശേഷിക്കെ കിരീടം ഉറപ്പിച്ച് ലെസ്റ്റര്‍

ലണ്ടന്‍| JOYS JOY| Last Modified ചൊവ്വ, 3 മെയ് 2016 (09:43 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി ലെസ്റ്റര്‍ സിറ്റി. ലീഗില്‍ രണ്ടു മത്സരങ്ങള്‍ ശേഷിക്കെ ലീഡ് നേടിയതോടെ ലെസ്റ്റര്‍ സിറ്റി കിരീടം ഉറപ്പിച്ചു. ചെല്‍സി - ടോട്ടനം മത്സരം സമനിലയിലായതോടെയാണ് ലെസ്റ്റര്‍ സിറ്റി കിരീടം ഉറപ്പിച്ചത്.

നിലവില്‍ 36 മത്സരങ്ങളില്‍ നിന്നായി 77 പോയിന്റ് ആണ് ലെസ്റ്ററിന് ഇപ്പോഴുള്ളത്. സമനിലയോടെ രണ്ടാംസ്ഥാനത്തുള്ള ടോട്ടനത്തിന് 36 മത്സരങ്ങളില്‍ നിന്നായി 70 പോയിന്റായി. എന്നാല്‍, ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാലും ടോട്ടനത്തിന് 76 പോയിന്റ് മാത്രമേ നേടാന്‍ കഴിയൂ. ഇതോടെയാണ് ലെസ്റ്റര്‍ സിറ്റി വിജയമുറപ്പിച്ചത്.

ലീഗില്‍ കിരീടം നേടുന്ന ആറാമത്തെ ടീം ആയിരിക്കുകയാണ് ലെസ്റ്റര്‍. ‘ബിഗ് ഫോര്‍’ എന്നറിയപ്പെടുന്ന ചെല്‍സി, ആഴ്സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ ഇതുവരെ കിരീടം നേടിയിട്ടുള്ളത്. ഇവരല്ലാതെ മറ്റൊരു ടീം കിരീടം നേടിയത് 1994 - 95 സീസണില്‍ ആയിരുന്നു. ബ്ലാക്ക്‌ബേണ്‍ റോവേഴ്സ് ആയിരുന്നു അന്ന് കിരീടം സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :