യുണൈറ്റഡിന് രക്ഷയില്ല; വീണ്ടും സമനിലക്കുരുക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , വെയ്ന്‍ റൂണി
മാഡ്രിഡ്| jibin| Last Modified ബുധന്‍, 13 ജനുവരി 2016 (10:48 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്. ആറ് ഗോള്‍ പിറന്ന മത്സരത്തില്‍ ന്യൂ കാസില്‍ ആണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. യുണൈറ്റഡിനായി വെയ്ന്‍ റൂണി ഇരട്ടഗോള്‍ നേടി. ക്രിസ്റ്റല്‍ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ആസ്റ്റണ്‍ വില്ല സീസണിലെ രണ്ടാം ജയമുറപ്പിച്ചു. ജോലിയന്‍ ലെസ്കോട്ട് ആണ് മത്സരത്തിലെ ഏകഗോള്‍ നേടിയത്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ ബേര്‍ണ്‍മൌത്തിനെ ഒന്നിനെതിരെ 3 ഗോളിന് വെസ്റ്റ്‌ഹാം തോല്‍പ്പിച്ചു. എന്നര്‍ വലന്‍സിയയുടെ ഇരട്ടഗോള്‍ നേട്ടത്തോടെ നേടിയ ജയത്തോടെ വെസ്റ്റ്ഹാം പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :