ചെല്‍സിക്കും യുണൈറ്റഡിനും ജയം

 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് , ചെല്‍സി , മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ലിവര്‍പൂള്| jibin| Last Modified ഞായര്‍, 9 നവം‌ബര്‍ 2014 (12:52 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ക്ക് വിജയം. ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കണ്ടെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യുവാന്‍ മാട്ടയുടെ ഗോളില്‍ ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്താണ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളം വിട്ടത്.

അതേസമയം ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ചെല്‍സി തറപ്പറ്റിച്ചത്. ക്യൂന്‍ പാര്‍ക്ക് റേഞ്ചേഴ്സാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കിയത്. രണ്ടുതവണ പിന്നിട്ടുനിന്ന ശേഷമാണ് സിറ്റി സമനില പിടിച്ചെടുത്തത്. അഗ്യുറോയാണ് സിറ്റിക്കായി രണ്ടു ഗോളുകളും നേടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയാണ് ഒന്നാമത്. 11 മല്‍സരങ്ങളില്‍ നിന്നായി 29 പോയിന്റാണ് ചെല്‍സിക്കുള്ളത്. 25 പോയിന്ററുള്ള സതാംപ്ടണാണ് രണ്ടാമതും, 21 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :