മാലാഖ ഗോളടിച്ചു; യുണൈറ്റഡിന് ഉയര്‍ത്തെഴുനേല്‍പ്പ്

 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , ഏഞ്ചല്‍ ഡി മരിയ , ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്
മാഞ്ചസ്റ്റര്‍| jibin| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (13:58 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാലാഖയായി ഏഞ്ചല്‍ ഡി മരിയ എത്തിയതോടെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സീസണിലെ ആദ്യ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സിനെ മാഞ്ചസ്റ്റര്‍ തകര്‍ത്തത്. പ്രിമിയര്‍ ലീഗില്‍ കോച്ച് ലൂയി വാന്‍ഗാലിന്റെ ആദ്യജയമാണിത്.

അരങ്ങറ്റം കുറിച്ച ഏഞ്ചല്‍ ഡി മരിയയുടെ ഇരുപത്തിനാലാം മിനിറ്റിലെ ഗോളോടെയാണ് യുണൈറ്റഡ് തുടങ്ങിയത്. ആന്‍ഡര്‍ ഹെരേരയായിരുന്നു മുപ്പത്തിയാറാംമിനിറ്റില്‍ രണ്ടാംഗോള്‍ നേടിയത്. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി ലീഡ് മൂന്നാക്കി.

അന്‍പത്തിയെട്ടാം മിനിറ്റില്‍ യുവാന്‍ മാറ്റ യുണൈറ്റഡിന്റെ പട്ടിക തികച്ചു. പ്രിമിയര്‍ ലീഗില്‍ കോച്ച് ലൂയി വാന്‍ഗാലിന്റെ ആദ്യജയമാണിത്. രണ്ടാം പകുതിയില്‍ അന്റോണിയ വലന്‍സിയയ്ക്ക് പകരമായിരുന്നു ഫല്‍കാവോയുടെ അരങ്ങേറ്റം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :