മറഡോണ മെസിയേക്കാള്‍ കേമന്‍; അര്‍ജന്റീന താരത്തിനെതിരെ പരിഹാസവുമായി പെലെ

മറഡോണ മെസിയേക്കാള്‍ കേമന്‍; അര്‍ജന്റീന താരത്തിനെതിരെ പരിഹാസവുമായി പെലെ

Pele , Messi , Marodona , മെസി , മറഡോണ , പെലെ
സാവോപോളോ| jibin| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (08:36 IST)
ലയണല്‍ മെസിയേക്കാള്‍ മികച്ച താരം ആണെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ.

മെസി എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമല്ല. ഞാനുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അദ്ദേഹം എന്നേക്കാള്‍ പിന്നിലാണെന്നും പെലെ തുറന്നടിച്ചു.

ഒരു കളിക്കാരനോട് ഇഷ്‌ടം തോന്നുന്നത് ഒരോരുത്തരുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ്. എന്നാല്‍, ഇരു കാലുകള്‍കൊണ്ടും ഹെഡ്ഡറിലൂടെയുമെല്ലാം ഗോള്‍ നേടുന്ന ഒരു കളിക്കാരനെ എങ്ങനെയാണ് ഒരു കാലുകൊണ്ടു മാത്രം ഗോള്‍ നേടുന്ന കളിക്കാരനുമായി താരതമ്യം ചെയ്യുകയെന്നും മെസിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പെല പറഞ്ഞു.

മെസിയെ ഞാനുമായി താരതമ്യം ചെയ്യണമെങ്കില്‍ അദ്ദേഹം ഞാന്‍ ഗോള്‍ നേടിയ രീതികള്‍ പിന്തുടരണമായിരുന്നു. ഇരു കാലുകള്‍ കൊണ്ടും ഹെഡ്ഡറിലൂടെയും ഗോളുകള്‍ നേടണമായിരുന്നുവെന്നും വിമര്‍ശനത്തിന്റെ ഭാഷയില്‍ പെല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :