മെ​സി, റൊ​ണാ​ള്‍​ഡോ യു​ഗം അ​വ​സാ​നി​ച്ചു: ബലോൻ ദ് ഓർ പുരസ്കാരം ലൂക്ക മോഡ്രിച്ചിന്, എംബപെ മികച്ച അണ്ടർ–21 താരം

ചൊവ്വ, 4 ഡിസം‌ബര്‍ 2018 (07:44 IST)

ഫിഫയുടെ ലോക ഫുട്‌ബോളർ പുരസ്‌കാരത്തിന് പിന്നാലെ പു​ര​സ്കാ​ര​ത്തി​ലും ലൂ​ക്ക മോ​ഡ്രി​ച്ച്‌ മു​ത്ത​മി​ട്ടു. ഫ്രാന്‍സില്‍ പ്രഖ്യാപിച്ച അവാര്‍ഡില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടതും മോഡ്രിചിന് തന്നെ ആയിരുന്നു. 
 
അവസാന പത്ത് വർഷക്കാലമായി നിലനിന്നിരുന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​, മെസ്സി തേ​രോ​ട്ട​ത്തി​ന് ഇ​തോ​ടെ അ​ന്ത്യ​മാ​യി. 2007-ല്‍ ​ബ്ര​സീ​ലി​യ​ന്‍ താ​രം ക​ക്ക ബലോൻ ദ് ഓർ നേ​ടി​യ​തി​നു​ശേ​ഷം മെ​സി​യും റൊ​ണാ​ള്‍​ഡോ​യും മാ​ത്ര​മേ ഈ ​പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ള്ളൂ.
 
ലോകമെങ്ങും നിന്നുള്ള സ്പോർട്സ് ജേണലിസ്റ്റുകൾ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയിൽ നിന്ന് ജേതാവിനെ തിര‍ഞ്ഞെടുത്തത്. മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 476പോയിന്റും മൂന്നാമതെത്തിയ അന്റോയ്ൻ ഗ്രീസ്മാൻ 414 പോയിന്റും നേടി. ഫ്രാൻസ് താരം കിലിയൻ എംബപെയാണ് നാലാമത്. മെസ്സി അഞ്ചാമതായി. എംബപെയ്ക്ക് മികച്ച അണ്ടർ–21 താരത്തിനുള്ള പുരസ്കാരമുണ്ട്.
 
കഴിഞ്ഞ സീസണില്‍ രാജ്യത്തിനും ക്ലബിനുമായു നടത്തിയ അത്ഭുത പ്രകടനം ആണ് മോഡ്രിചിനെ ബലോൻ ദ് ഓർ ജേതാവാക്കി മാറ്റിയിരിക്കുന്നത്. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ എത്തിച്ചതില്‍ പ്രധാന പങ്ക് മോഡ്രിചിനായിരുന്നു.
 
ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും മോഡ്രിച് സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എംബാപ്പെ, ഗ്രീസ്മെന്‍, വരാനെ, മെസ്സി, സലാ തുടങ്ങി പ്രമുഖരെയെല്ലാം പിന്തള്ളിയാണ് മോഡ്രിച് ഈ പുരസ്കാരം സ്വന്തമാക്കിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് പ്രഭാസ്

ഭുവനേശ്വറില്‍ നടക്കുന്ന പുരുഷന്‍മാരുടെ ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍ ...

news

പട്ടികയില്‍ മെസിയില്ല, റൊണാള്‍ഡോ താഴെ; ബാലന്‍ ഡി ഓര്‍ പട്ടിക ചോര്‍ന്നു - ആരാധകര്‍ ഞെട്ടലില്‍

ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പേ ബാലണ്‍ ഡിയോര്‍ വിജയിയുടെ പേര് പുറത്തുവിട്ട് ...

news

തൊണ്ണൂറാം മിനിറ്റിൽ ബാഴ്സലോണയെ തോൽ‌വിയിൽനിന്നും രക്ഷിച്ച് ഡെംബലെ

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ അത്‍റ്റികോ മാഡ്രിഡിനെതിരെ സമനിലയിൽ കുടുങ്ങി ബാഴ്സലോണ. അവസാന ...

news

റെക്കോര്‍ഡ് ഇടിച്ചിട്ടു, അതും നിമിഷങ്ങള്‍ക്കകം; ലോക വനിതാ ബോക്‍സിംഗില്‍ ചരിത്ര നേട്ടവുമായി മേരി കോം

ലോക ബോക്‍സിംഗ് ചാമ്പ്യന്‍‌ഷിപ്പില്‍ യുക്രൈന്റെ ഹന്ന ഒഖട്ടോയെ ഇടിച്ചിട്ട ഇന്ത്യയുടെ മേരി ...

Widgets Magazine