നെയ്‌മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തിയേക്കും ?; കാരണം മറ്റൊന്ന്

നെയ്‌മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തിയേക്കും ?; കാരണം മറ്റൊന്ന്

  neymar , PSG , barcelona , Brazil , Mesi , messi , ബാഴ്‌സലോണ , ബ്രസീല്‍ , നെയ്‌മര്‍ , പി എസ് ജി
പാരിസ്| jibin| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (12:49 IST)
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താന്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബാഴ്‌സ മാനേജ്‌മെന്റുമായി താരത്തിന്റെ അടുത്ത ബന്ധുക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റുകള്‍ വ്യക്തമാക്കുന്നത്.

ബാഴ്‌സ ഡയറക്‍ടറുമായിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പി എസ് ജിയില്‍ പരിഗണനകള്‍ ലഭിച്ചുവെങ്കിലും ടീമിന് തിളങ്ങാന്‍ സാധിക്കാത്തതാണ് നെയ്‌മറെ പുതിയ നീക്കത്തിനു പ്രേരിപ്പിക്കുന്നത്.

അതേസമയം, നെയ്‌മറുടെ മടങ്ങി വരവ് ബാഴ്‌സ ആരാധകരില്‍ കടുത്ത എതിര്‍പ്പിന് കാരണമാകുമെന്ന് ഉറപ്പാണ്.

നല്‍കിയ ഓഫറുകള്‍ നിരസിച്ച് വന്‍ തുകയ്‌ക്ക് പി എസ് ജിയിലേക്ക് പോയതും പിന്നീട് പണത്തിന്റെ പേരില്‍ ബാഴ്‌സയുമായി കേസ് നടപടികള്‍ സ്വീകരിച്ചതും ആരാധകരില്‍ എതിര്‍പ്പിന് കാരണമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :