കോണ്‍ഫെഡറേഷന്‍സ് കപ്പ്: രണ്ടാം സെമിയില്‍ ജര്‍മ്മനിയും മെക്സിക്കോയും

Russia, Portugal, Mexico, Cristiano Ronaldo, New Zealand, കോണ്‍ഫെഡറേഷന്‍സ് കപ്പ്, പോര്‍ച്ചുഗല്‍, ചിലെ, ഫുട്ബോള്‍, സെമി ഫൈനല്‍
കസാന്‍| BIJU| Last Updated: ബുധന്‍, 28 ജൂണ്‍ 2017 (19:00 IST)
കോണ്‍ഫെഡറേഷന്‍സ് കപ്പ് രണ്ടാം സെമി ഫൈനല്‍ ലോക ചാമ്പ്യന്‍‌മാരായ ജര്‍മ്മനിയും മെക്സിക്കോയും തമ്മിലാണ്. വെള്ളിയാഴ്ചയാണ് മത്സരം നടക്കുന്നത്.

ലോകചാമ്പ്യന്‍‌മാരുടെ കളി തന്നെയാണ് ലീഗിലുടനീളം ജര്‍മ്മനി പുറത്തെടുത്തത്. മൂന്ന് കളികളില്‍ നിന്ന് എട്ട് ഗോളുകളാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ പ്രതിരോധനിരയാണ് ജര്‍മ്മനിയുടെ പ്രശ്നം. പ്രതിരോധനിരയിലെ വിള്ളല്‍ മൂലം നാലുഗോളുകളാണ് ടീം വഴങ്ങിയത്.

4-3-3 ശ്രേണിയിലാണ് മെക്സിക്കോ കളത്തിലിറങ്ങുന്നത്. തീവ്രമായ ഒരു പോരാട്ടം കാഴ്ചവയ്ക്കാന്‍ മെക്സിക്കോയ്ക്ക് കഴിഞ്ഞാല്‍ ജൂലൈ 2ന് നടക്കുന്ന ഫൈനലില്‍ അവര്‍ക്ക് പ്രവേശനം ഉറപ്പിക്കാം.

ആദ്യ സെമിയില്‍ പോര്‍ച്ചുഗലും ചിലെയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍‌മാരായ ചിലെയെ നേരിടുന്നത് അപ്രതീക്ഷിതമായ പല കാഴ്ചകള്‍ക്കും വഴിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനെതിരെ നടത്തിയ പോരാട്ടമാണ് ചിലെയുടെ മുന്നേറ്റത്തേക്കുറിച്ച് പ്രതീക്ഷ നല്‍കുന്നത്.

ലോകചാമ്പ്യന്‍‌മാരായ ജര്‍മ്മനിയെ സമനിലയില്‍ തളച്ച ഒരു ടീമിന്‍റെ സെമി ഫൈനല്‍ പോരാട്ടം അതുകൊണ്ടുതന്നെയും ആരാധകരുടെ ആവേശക്കോട്ടയ്ക്ക് ഉയരം കൂട്ടി.

ഗ്രൂപ്പിലെ അവസാനത്തെ കളിയില്‍ ഓസ്ട്രേലിയയുമായി സമനില വഴങ്ങിയത് ചിലെയ്ക്ക് പക്ഷേ തിരിച്ചടിയായി. ചിലെ ആരാധകരെ പ്രതിരോധത്തിലാക്കുന്നതും ആ മത്സരഫലമാണ്.

പ്രതിരോധനിരയിലെ ദൌര്‍ബല്യങ്ങള്‍ക്ക് ചിലെ സെമി ഫൈനലില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പോര്‍ച്ചുഗലിന് കാര്യങ്ങള്‍ എളുപ്പമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :