അമേരിക്കയ്‌ക്ക് സാധിക്കാത്തത് റഷ്യ നടപ്പാക്കി ?; ബഗ്‌ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് - ആക്രമണം നടന്നത് ഇങ്ങനെ

ബഗ്‌ദാദി റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

 IS , Russia , Abu Bakr al-Baghdadi , America , killed IS leader , അബൂബക്കർ അൽ ബഗ്‌ദാദി , ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐഎസ് , വ്യോമാക്രമണം , യുഎസ് സഖ്യസേന , ബഗ്‌ദാദി , വ്യോമാക്രമണം
ടെഹ്‌റാൻ| jibin| Last Modified വെള്ളി, 16 ജൂണ്‍ 2017 (15:42 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കർ അൽ ബഗ്‌ദാദി റഷ്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം. മേയ് 28ന് സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തിൽ ബഗ്‌ദാദി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ലെന്നും പരിശോധനകള്‍ തുടരുകയാണെന്നും അതിന് ശേഷം വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ പുറത്തുവന്ന വാര്‍ത്ത നിഷേധിച്ച് സിറിയൻ സർക്കാരും യുഎസ് സഖ്യസേനയുടെ വക്താവ് കേണൽ ജോൺ ഡോറിയാനും രംഗത്തെത്തി.

ഐഎസിലെ ഉന്നതര്‍ പങ്കെടുത്ത വടക്കൻ സിറിയയിലെ റാഖയിൽ നടന്ന യോഗത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. ഈ കൗൺസിലില്‍ ബാഗ്ദാദിയും പങ്കെടുത്തിരുന്നതായിട്ടാണ് വിവരം. 330 ഐഎസ് ഭീകരരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐഎസിന്റെ കമാൻഡർമാരായ 30 പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :