യുവേഫ ചാംപ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് ജയം

സൂറിക്ക്| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (11:36 IST)
യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ റയല്‍ മഡ്രിഡ് ജര്‍മന്‍ ക്ളബ് ഷാല്‍ക്കെയെ 2-0നു പരാജയപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും (26), മാര്‍സെലോയുടേയും (79) ഗോളുകളാണ് റയലിനെ ജയത്തിലെത്തിച്ചത്.

മറ്റൊരു മത്സരത്തില്‍ എഫ്സി ബേസലിനെ പോര്‍ചുഗീസ് ക്ളബായ എഫ്സി പോര്‍ട്ടോയും 1-1 സമനിലയില്‍ കുരുക്കി. 11-ആം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്‍സാലെസിന്റെ ഗോളില്‍ ബേസല്‍ ലീഡ് നേടിയെങ്കിലും 79-ആം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തി ഡാനിലോ പോര്‍ട്ടോയ്ക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :