സ്പാനിഷ് കിംഗ്സ് കപ്പ്: ക്വാര്‍ട്ടര്‍ കാണാതെ റയല്‍ മാഡ്രിഡ് പുറത്ത്

മാഡ്രിഡ്| JJ| Last Modified വെള്ളി, 16 ജനുവരി 2015 (10:24 IST)
സ്പാനിഷ് കിംഗ്സ് കപ്പില്‍ ക്വാര്‍ട്ടര്‍ കാണാതെ റയല്‍ മാഡ്രിഡ് പുറത്ത്. സ്പാനിഷ് കിംഗ്സ് കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് റയല്‍ മാഡ്രിഡ്. രണ്ടാംപാദ പ്രിക്വാര്‍ട്ടറില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് സമനില വഴങ്ങിയത് ആണ് റയല്‍ മാഡ്രിഡിന് ക്വാര്‍ട്ടര്‍ സ്വപ്നം നഷ്‌ടമാക്കിയത്.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി മൈതാനത്തെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും റയലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആദ്യപാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളിന്റെ ജയം അത്‌ലറ്റിക്കൊ മാഡ്രിഡ് നേടിയിരുന്നു. ക്വാര്‍ട്ടറിലേക്കുള്ള അവരുടെ വഴി സുഗമമാക്കിയതും ആദ്യപാദത്തിലെ വിജയമായിരുന്നു.

അതേസമയം, എല്‍ച്ചെയെ എതിരില്ലാത്ത മൂന്നുഗോളിന് തകര്‍ത്ത് ബാഴ്‌സലോണ ക്വാര്‍ട്ടറിലെത്തി.
ഏകപക്ഷീയമായിരുന്നു എല്‍ച്ചെക്കെതിരായ ബാഴ്‌സലോണയുടെ മത്സരം. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത ഒമ്പതു ഗോളിന്റെ ജയവുമായാണ് ബാഴ്‌സലോണ കിംഗ്സ് കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :