ബാഴ്‌സലോണ വിട്ട നെയ്‌മറോട് പെലെയ്‌ക്ക് പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം

ബാഴ്‌സലോണ വിട്ട നെയ്‌മറോട് പെലെയ്‌ക്ക് പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം

  Neymar , PSG , Brazil , Baralona , Messi , Mesi , പിഎസ്ജി , ബാഴ്‌സലോണ , പാരിസ് സെയ്ന്റ് ജെര്‍മെയ്‌ന്‍ , പെലെ
സാവോ പോള| jibin| Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (18:43 IST)
ബാഴ്‌സലോണയോടും ആരാധകരോടും ബൈപറഞ്ഞ് പാരിസ് സെയ്ന്റ് ജെര്‍മെയ്‌നിയില്‍ (പിഎസ്ജി) എത്തിയ നെയ്‌മറെ വാഴ്‌ത്തിയും പുകഴ്‌ത്തിയും ആരാധകരും താരങ്ങളും ഒന്നിനു പുറകെ ഒന്നായി വരുമ്പോള്‍ ബ്രസീല്‍ താരത്തെ അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ രംഗത്തെത്തി.

നെയ്മറുടെ പുതിയ ലക്ഷ്യത്തിന് ആശംസകള്‍ നേരുന്നുവെന്ന് വ്യക്തമാക്കിയ പെലെ മനോഹരമായ പാരീസ് നഗരം തന്‍റെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണെന്നും ട്വീറ്ററില്‍ പെലെ കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ്
നെയ്മര്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെത്തിയത്. ബ്രസീലിയൻ ക്ലബായ സാന്റോസിൽ കളിച്ചുതുടങ്ങിയ നെയ്‌മര്‍ തുടര്‍ന്ന് ബാഴ്സയിൽ 213ല്‍ എത്തുകയായിരുന്നു. ക്ലബിനുവേണ്ടി 123 മത്സരങ്ങളിൽ നിന്ന് 68 ഗോൾ നേടിയിട്ടുണ്ട്.

പിഎസ്ജിയിലേക്ക് പോകാനുള്ള തന്റെ തീരുമാനം അതി കഠിനമായിരുന്നെന്ന് നെയ്മര്‍ വ്യക്തമാക്കി. “ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ജീവിച്ചു. ഒരു നഗരത്തിനും അപ്പുറത്തായ നഗരത്തില്‍ ജീവിച്ചു. അതൊരു ജന്മനാടാണ്. താന്‍ ബാഴ്‌സലോണയെയും കാറ്റലോണിയയെും സ്‌നേഹിക്കുന്നു ”- എന്നും പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ നെയ്‌മര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :