അര്‍ജന്റീനയുടെ സൂപ്പര്‍താരം റിക്വെല്‍മി ബൂട്ടഴിച്ചു

 അര്‍ജന്റീന ഫുട്ബോള്‍ , യുവാന്‍ റോമന്‍ റിക്വെല്‍മി , ഫുട്ബോള്‍
ബ്യൂണസ് അയേഴ്‌സ്| jibin| Last Modified ചൊവ്വ, 27 ജനുവരി 2015 (10:06 IST)
ഒരു കാലത്ത് അര്‍ജന്റീന ഫുട്ബോളിനെ മുന്നില്‍ നിന്ന് നയിച്ച സൂപ്പര്‍ താരം യുവാന്‍ റോമന്‍ റിക്വെല്‍മി ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. അര്‍ജന്റീനോ ജൂനിയേഴ്‌സില്‍ കളിച്ചുവരികയായിരുന്ന റിക്വെല്‍മി അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായി അറിയപ്പെടുന്ന താരമാണ്.

അര്‍ജന്റീന ഫുട്ബോളിനെ മുന്നില്‍ നിന്ന് നയിക്കുകയും ടീമിനെ നിരവധി വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്ത് റിക്വെല്‍മി എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. സാങ്കേതിക തികവും കളിമികവും ഒപ്പം തന്നെ വേഗതയും
ഇഴുകി ചേരുന്നുവെന്നതായിരുന്നു റിക്വെല്‍മിയുടെ പ്രത്യേകത.


ദേശീയ ടീമിനായി 46 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 17 ഗോളുകള്‍ നേടിയ ഇദ്ദേഹം ക്ലബ്ബ് ഫുട്ബോളില്‍ 304 മത്സരങ്ങളില്‍ നിന്നായി 68 ഗോളുകളും നേടിയിട്ടുണ്ട്. ബൊക്ക ജൂനിയേഴ്‌സ്, ബാര്‍സലോണ, വിയ്യാറയല്‍ തുടങ്ങിയ ക്ലബുകള്‍ക്കുവേണ്ടി റിക്വെല്‍മി ബൂട്ടണിഞ്ഞിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :