ഐഎസ്‌എല്ലിനു ഒരു ചിന്ന ബ്രേക്ക്

അപർണ| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (15:37 IST)
ഇന്ത്യൻ സൂപ്പർ ലീഗ് ഇന്നു മുതൽ ചെറിയ ഇടവേളക്കു പിരിയുന്നു. ഒക്ടോബർ 17നു ശേഷമാണ് ഇനിയുള്ള ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുക. ഇത്തവണ മൂന്നു ഇടവേളകളാണ് ഐഎസ്എൽ കളിക്കിടെ ഉള്ളത്.

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായാണ് ആദ്യ രണ്ടു ഇടവേളകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ കപ്പ് ടൂർണമെന്റ് നടക്കുന്നതിന്റെ ഭാഗമായുള്ള ടൂർണമെന്റിലെ ഏറ്റവും വലിയ ഇടവേള ഡിസംബറിൽ ആരംഭിക്കും. ഇതാദ്യമായാണ് ഐഎസ്എല്ലിനിടക്ക് ഇടവേളകൾ ഉണ്ടാവുന്നത്.

ഏഷ്യൻ കപ്പിന്റെ ഭാഗമായി ഡിസംബർ 17നു തുടങ്ങുന്ന മൂന്നാം ഇടവേളക്കു ശേഷം ഫെബ്രുവരിയിലാണ് ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുക. ആദ്യ ഇടവേളക്കു ശേഷം 17ന് ഡെൽഹി – എടികെ മത്സരത്തോടെ ഐഎസ്എൽ പുനരാരംഭിക്കും. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇരുപതിന് ഡെൽഹിക്കെതിരെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :