ബ്ലാസ്റ്റേഴ്സും അയ്യപ്പനും തമ്മിലെന്ത് ബന്ധം? അന്തം‌വിട്ട് മഞ്ഞപ്പട!

ശനി, 6 ഒക്‌ടോബര്‍ 2018 (14:49 IST)

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന വിധിയിൽ പ്രതിഷേധം കത്തുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം ഏറ്റവും ഒടുവിൽ കണ്ടത് കലൂർ സ്റ്റേഡിയത്തിലാണ്. ബ്ലാസ്റ്റേഴ്സിന്റെ കളികാണാനെത്തിയവർക്കിടയിൽ പ്രതിഷേധ വിളികളും ഉണ്ടായിരുന്നു.
 
ബ്ലാസ്റ്റേഴ്സ് ചാൻറുകളും പാട്ടുകളുമായി ആരാധകർ കലൂർ സ്റ്റേഡിയത്തെ പ്രകമ്പനം കൊളളിച്ചതിനു പുറമേ ശരണം വിളികളും സ്റ്റേഡിയത്തിൽ ഉയർന്നു കേട്ടിരുന്നു. മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിന്റെ മുന്നിലാണ് ശരണം വിളികളുമായി ആരാധകർ എത്തിയത്. പാലക്കാട് കൊടുവായൂർ സ്വദേശികളായ ഒരു കൂട്ടം ഭക്തന്മാരായ ആരാധകരാണ് ശബരിമലയെ സംരക്ഷിക്കണമെന്നും സ്ത്രീകളെ കയറ്റി ആചാരങ്ങളെ തകർക്കരുതെന്നുമുള്ള ബാനർ ഉയർത്തി ശരണം വിളികൾ മുഴക്കിയത്. 
 
കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് കളി കാണാനെത്തി ശബരിമല വിധിക്കെതിരായ പ്രതിഷേധത്തെ ഇന്ത്യ മുഴുവൻ അറിയിക്കണമെന്നായിരുന്നു ഫേസ്ബുക്കിലൂടെ ഇവരുടെ ആഹ്വാനം. വിഷയത്തിൽ പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ മഞ്ഞപ്പടയുടെ ആരാധകർ രംഗത്തെത്തിയിരുന്നു. ഫുട്ബോളിൽ ജാതിയും മതവും രാഷ്ട്രീയവും വിശ്വാസങ്ങളും ഒന്നും കലർത്തി അതിന്റെ ഭംഗി കളയരുതെന്നാണ് ഭൂരിപക്ഷം ആരാധകരും ആവശ്യപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

താരങ്ങളെ കളത്തിലിറക്കുന്നത് പ്രായംനോക്കിയല്ല: ഡേവിഡ് ജെയിംസ്

പ്രായം മാനദണ്ഡമാക്കിയല്ല ബ്ലാസ്റ്റേഴ്സ് തരങ്ങളെ മത്സരത്തിനുള്ള ആദ്യ ഇലവനിൽ ...

news

ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വീണ്ടും തിരിച്ചടി; 100 കോടി ഡോളറിന്റെ കരാർ അവസാനിപ്പിക്കാനൊരുങ്ങി നൈക്ക്

ഫുട്‌ബോള്‍താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വീണ്ടും തിരിച്ചടി. ബലാത്സംഗ ആരോപണം ...

news

ലൈംഗിക ആരോപണം: റോണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽനിന്നും പുറത്ത്

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റോണാൾഡോയെ പോർച്ചുഗൽ ദേശീയ ടീമിൽനിന്നും പുറത്താക്കി. ഈ മാസം ...

news

കേരളത്തിന്റെ രക്ഷകരായ മത്സ്യത്തോഴിലാളികളെ ആദരിക്കാനൊരുങ്ങി കൊമ്പ‌‌ൻ‌മാർ; ഈ സീസണിലെ ആദ്യ ഹോം മത്സരം ആദരത്തിന്റെ വേദിയാകും

പ്രളയത്തിൽ നിന്നും സംസ്ഥാനത്തെ കൈപിടിച്ചുയർത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ ...

Widgets Magazine