‘ആ രീതി മാറ്റാനാണ് ഞാനാഗ്രഹിക്കുന്നത്‘: ഐ എസ് എല്ലിൽ മറ്റു കോച്ചുമാരിൽനിന്നും വ്യത്യസ്തനായി ഡേവിഡ് ജെയിംസ്

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (14:03 IST)

ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റു കോച്ചുമാരുടെ സ്ഥിരം രിതികളിൽ നിന്നും മാറി സഞ്ചരിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. ടീമിൽ കൂടുതൽ വിദേശ താരങ്ങൾക്ക് അവസരം നൽകി മത്സരത്തിൽ വിജയം ഉറപ്പിക്കുക എന്ന സ്ഥിരം രീതിക്കാണ് ഡേവിഡ് ജെയിംസ് മാറ്റം വരുത്തിയിരിക്കുന്നത്.
 
ഇത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ തന്നെ കാണാമായിരുന്നു. അഞ്ച് വിദേശ താരങ്ങളെ ഐ എസ് എല്ലിൽ  ഒരേ സമയം കളത്തിലിറക്കാനാവും. എന്നാൽ ആദ്യ മത്സരത്തിൽ നാല് വിദേശ താരങ്ങളെ മാത്രമാണ് ഡേവിഡ് ജെയിംസ് ഉൾപ്പെടുത്തിയിരുന്നത്. സഹലിനു പകരം പെക്യൂസൻ ടീമിലെത്തിയപ്പൊൾ മാത്രമാണ് അഞ്ച് വിദേശ താരങ്ങൾ കളിച്ചത്.   
 
‘ടീമിൽ കഴിയാവുന്നത്ര വിദേശ താരങ്ങളെ ഉൾപ്പെടുത്തുക എന്ന രീതിയാണ് ഇന്ത്യൻ ഇതേവരെ സ്വീകരിച്ച് വന്നിട്ടുള്ളത്. ഈ രീതിക്ക് മാറ്റം വരുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്‘ എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു. ഇന്ത്യൻ താരങ്ങളെന്നോ വിദേശ താരങ്ങളെന്നോ വ്യത്യാസമില്ലാതെ ഓരോ മത്സരത്തിനും അനിയോജ്യമായ താരങ്ങളെ കളത്തിലിറക്കുക എന്നതാവും താൻ പിന്തുടരാൻ പോകുന്ന ശൈലി എന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

'വിരമിക്കുക, മെസ്സി അർജൻറീന ടീമിലേക്കു തിരിച്ചു വരരുത്': മറഡോണ

അർജന്റീന ടീമിലേക്കുള്ള മെസിയുടെ തിരിച്ചു വരവും കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. എന്നാൽ ...

news

അവള്‍ പറയുന്നതെല്ലാം പച്ചക്കള്ളം, ലക്ഷ്യം മറ്റൊന്ന്: പ്രകൃതിവിരുദ്ധ പീഡന വാര്‍ത്ത നിഷേധിച്ച് റോണോ

2009ല്‍ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലില്‍ വെച്ച് റൊണാള്‍ഡോ തന്നെ ...

news

ആഞ്ഞടിച്ച് മഞ്ഞപ്പട; എടികെയ്‌ക്കെതിരേ രണ്ട് ഗോള്‍ ജയം

ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ മടങ്ങിവരവ്. ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ എടികെ ...

news

‘റൊണാൾഡോ പ്രകൃതിവിരുദ്ധ പീഡനം നടത്തി’- പരസ്യ പ്രതികരണവുമായി അമേരിക്കൻ യുവതി

ഒന്നരവർഷം മുൻപ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റോണാൾഡോയെ പിടിച്ചുകുലുക്കിയ വിവാദം വീണ്ടും ...

Widgets Magazine