ആദ്യം നെയ്‌മര്‍ പിന്നെ മെസി; ബാഴ്‌സലോണ ഇങ്ങനെയാണ്

സ്പാനിഷ് ലീഗ് , ലയണല്‍ മെസി , നെയ്‌മര്‍ , ബാഴ്സലോണ
ബാഴ്സലോണ| jibin| Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (14:39 IST)
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്‌മറും തനി നിറം കാട്ടിയതോടെ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. എസ്പാന്യോളിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 2-0ത്തിന്റെ ജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. 17മത് മിനിറ്റില്‍ നെയ്‌മറും 25മത് മിനിറ്റില്‍ മെസിയും എസ്പാന്യോളിന്റെ വല ചലിപ്പിക്കുകയായിരുന്നു.

ബാഴ്സയുടെ കുന്തമുനയായ മെസ്സിയും നെയ്മറും സുവാരസും മികച്ച ഫോമിലാണ് കളിച്ചത്. സുവാരസിന്റെ സഹായത്തോടെയാണ് മെസി ഗോള്‍ നേടിയത്. ജയത്തോടെ പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്സ 33 മത്സരങ്ങളില്‍നിന്ന് 81 പോയന്‍റുമായി, രണ്ടാമതുള്ള റയല്‍ മഡ്രിഡുമായുള്ള വ്യത്യാസം അഞ്ചാക്കി ഉയര്‍ത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :