സെവിയ്യയുടെ നെഞ്ച് തകര്‍ത്ത് അഞ്ച് ഗോളുകള്‍; ബാഴ്‌സ കിംഗ്‌സ് കപ്പ് ചാമ്പ്യന്മാര്‍

സെവിയ്യയുടെ നെഞ്ച് തകര്‍ത്ത് അഞ്ച് ഗോളുകള്‍; ബാഴ്‌സ കിംഗ്‌സ് കപ്പ് ചാമ്പ്യന്മാര്‍

  barcelona , sevilla , lionel messi , mesi , Suarez , Andres Iniesta , ലയണല്‍ മെസി , കോപ്പ ഡെൽറെ , സുവാരസ് , സെവിയ , ഇനിയസ്‌റ്റ , കോപ്പ ഡെൽറെ
മാഡ്രിഡ്| jibin| Last Modified ഞായര്‍, 22 ഏപ്രില്‍ 2018 (10:57 IST)
എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയയെ തകർത്ത് ബാഴ്സലോണ കോപ്പ ഡെൽറെ ചാമ്പ്യന്മാരായി.
സൂപ്പര്‍ താരം ലയണല്‍ മെസി, ഇനിയസ്റ്റ, കുട്ടിഞ്ഞോ എന്നിവര്‍ ഒരു തവണ വല ചലിപ്പിച്ചപ്പോള്‍ സുവാരസ് ഇരട്ടഗോള്‍ നേടി.

14മിനിറ്റിൽ സുവാരസ് ആണ് ബാഴ്‌സയ്‌ക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്. 31മിനിറ്റിൽ മെസി തകര്‍പ്പന്‍ നീക്കത്തിലൂടെ സെവിയ്യയുടെ നെഞ്ച് തകര്‍ത്തപ്പോള്‍ 40 മിനിറ്റിൽ സുവാരസ് വീണ്ടും ഗോള്‍ നേടി.

54ആം മിനിറ്റിൽ ബാഴ്സകുപ്പായത്തിൽ അവസാന ഫൈനൽ കളിക്കുന്ന ക്യാപ്റ്റന്‍ ഇനിയസ്‌റ്റയും വല ചലിപ്പിച്ചതോടെ തോല്‍‌വി സമ്മതിച്ചു. എന്നാല്‍, 69മത് മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കുട്ടിഞ്ഞോ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ബാഴ്സയുടെ തുടർച്ചയായ നാലാം കോപ്പ ഡെൽറെ കപ്പാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :