മെസി വിരമിക്കുമോ ?; ബാഴ്‌സ പുതിയ നീക്കം ആരംഭിച്ചു - ഗ്രിസ്‌മാന്‍ വന്നത് ഒരു സൂചന ?

   barcelona , josep maria bartomeu , lionel messi , ലയണല്‍ മെസി , ബാഴ്‌സലോണ , അന്റോണിയോ ഗ്രിസ്‌മാന്‍ , ബാഴ്‌സ
മാഡ്രിഡ്| Last Modified ചൊവ്വ, 30 ജൂലൈ 2019 (14:07 IST)
ടീമില്‍ മികച്ച താരങ്ങളെ എത്തിക്കണമെന്ന സൂപ്പര്‍‌താരം ലയണല്‍ മെസിയുടെ നിര്‍ദേശം ബാഴ്‌സലോണ അംഗീകരിച്ചേക്കും. മെസി കളി മതിയാക്കിയാലും ടീം ശക്തമായി നിലകൊള്ളണം, ഇത് മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി ബാഴ്സലോണ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തേമു പറഞ്ഞു.

“മെസി വിരമിച്ചാലും ടീം ജയങ്ങള്‍ സ്വന്തമാക്കി മുന്നേറണം. അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങി. പുതിയ മികച്ച താരങ്ങളെ ടീമില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണ്. മെസി ടീമിനൊപ്പം കുറച്ച് വര്‍ഷങ്ങള്‍ കൂടി ഉണ്ടാകുമെന്നാണ് കരുതുന്നത്” - എന്നും ബര്‍ത്തേമു പറഞ്ഞു.

ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമീപകാലത്ത് ബാഴ്സലോണ ട്രാന്‍സ്ഫര്‍ വിപണിയില്‍ പിടിമുറുക്കിയിരുന്നു. അത്‌ലറ്റികോ മാഡ്രിഡിന്റെ സൂപ്പര്‍‌താരം അന്റോണിയോ ഗ്രിസ്‌മാന്‍ ബാഴ്‌സയില്‍ എത്തിയിരുന്നു.

അതിനിടെ പിഎസ്‌ജി താരം നെയ്മറെ പാളയത്തിലെത്തിക്കാതെ ബാഴ്‌സലോണയുമായുള്ള കരാന്‍ പുതുക്കില്ലെന്ന് മെസി അധികൃതരെ അറിയിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ബാഴ്‌സയുമായി 2021വരെയുള്ള കരാന്‍ പുതുക്കാന്‍ മെസി ഇതുവരെ തയ്യാറായിട്ടില്ല.

നെയ്‌മര്‍ ബാഴ്‌സയിലെത്തിയാല്‍ ടീം അതിശക്തമാകുമെന്നും ചാമ്പ്യൻസ് ലീഗ് കിരീടം തിരിച്ചു പിടിക്കുന്നതിനൊപ്പം മറ്റു വിജയങ്ങളും സ്വന്തമാക്കാന്‍ കഴിയുമെന്ന് മെസി ക്ലബിനെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :