നിലപാട് കടുപ്പിച്ച് മെസി, ഉത്തരമില്ലാതെ ബർതോമി - നെയ്‌മറിനെ ചൊല്ലി ബാഴ്‌സയില്‍ ആശങ്ക!

 lionel messi , mesi , barcelona , neymar , ജോസഫ് മരിയ ബർതോമി , നെയ്മര്‍ , ലയണല്‍ മെസി
ബാഴ്‌സലോണ| Last Modified ചൊവ്വ, 23 ജൂലൈ 2019 (14:56 IST)
പിഎസ്‌ജി താരം നെയ്മറെ പാളയത്തിലെത്തിക്കാതെ ബാഴ്‌സലോണയുമായുള്ള കരാന്‍ പുതുക്കില്ലെന്ന് സൂപ്പര്‍‌താരം ലയണല്‍ മെസി ക്ലബ്ബിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.

മെസിയുമായി കരാർ പുതുക്കുകയെന്ന ബാഴ്‌സ പ്രസിഡന്‍റ് ജോസഫ് മരിയ ബർതോമിയോയുടെ ലക്ഷ്യം നെയ്‌മറിനെ വെച്ച് വിലപേശുകയാണ് മെസി.

നെയ്‌മര്‍ ബാഴ്‌സയിലെത്തിയാല്‍ ടീം അതിശക്തമാകുമെന്നും ചാമ്പ്യൻസ് ലീഗ് കിരീടം തിരിച്ചു പിടിക്കുന്നതിനൊപ്പം മറ്റു വിജയങ്ങളും സ്വന്തമാക്കാന്‍ കഴിയുമെന്ന് മെസി ക്ലബിനെ അറിയിച്ചു.

ബാഴ്‌സയുമായി 2021വരെയുള്ള കരാന്‍ പുതുക്കാന്‍ മെസി ഇതുവരെ തയ്യാറായിട്ടില്ല. തന്‍റെ കാലാവധി തീരും മുമ്പ് മെസിയുമായി സംസാരിച്ച് ആജീവനാന്ത കരാര്‍ ഉറപ്പിക്കുകയാണ് ജോസഫ് മരിയ ബർതോമിയോയുടെ ലക്ഷ്യം.
ഇത് നടക്കണമെങ്കില്‍ നെയ്‌മര്‍ ബാഴ്‌സയില്‍ എത്തണമെന്നാണ് മെസിയുടെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :