ചൂട് കാലത്ത് മത്സരങ്ങള്‍ : 2022 ലോകകപ്പ് സമയം മാറ്റിയേക്കും

 2022 ഫിഫ ലോകകപ്പ് ഫുട്ബോള്‍ , ഫുട്ബോള്‍ , ഖത്തർ
ദോഹ| jibin| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (09:59 IST)
ആതിഥേയത്വം വഹിക്കുന്ന 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍
മത്സരങ്ങൾ മാറ്റിവെക്കാന്‍ സാധ്യത. നിലവില്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത് ജൂൺ-ജൂലായ് മാസങ്ങളിലാണ്. എന്നാല്‍ ആ സമയത്ത് ഖത്തറിൽ കൊടും ചൂടായതിനാൽ മത്സരം ശീതകാലത്തേക്ക് മാറ്റണമെന്നാണ് ഫിഫയുടെ ടൂർണമെന്റ് ടാസ്‌ക്ഫോഴ്സിന്റെ ആവശ്യം.

ജൂൺ-ജൂലായ് മാസങ്ങളിൽ കൊടും ചൂടായതിനാൽ ശീതകാലമായ നവംബർ-ഡിസംബർ മാസങ്ങളിൽ ടൂർണമെന്റ് നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അടുത്ത മാർച്ചിൽ നടക്കുന്ന ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടക്കും.

കഴിഞ്ഞ ലോകകപ്പ് നടന്ന ബ്രസീലിലും മത്സരങ്ങള്‍ നടക്കുന്ന സമയത്ത് കനത്ത ചൂടാണ് അനുഭവപ്പെട്ടത്. അതിനാല്‍ ചില മത്സരങ്ങള്‍ ഇടയില്‍ കളിക്കാര്‍ക്ക് വെള്ളം കുടിക്കുന്നതിനും മറ്റും സമയം അനുവദിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :