‘അത് കളിക്കളത്തില്‍ കാണാന്‍ പാടില്ലാത്ത ശരീരഭാഷ’ - വിനീതിനും റിനോയ്ക്കും വിമർശനം

ചൊവ്വ, 23 ജനുവരി 2018 (12:24 IST)

അനുബന്ധ വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ സികെ വിനീതിനും റിനോ ആന്റോക്കും വിമർശനം. എഴുത്തുകാരൻ എൻ എസ് മാധവനാണ് ഇരുവർക്കുമെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്‍. ഗോവയ്‌ക്കെതിരെയുളള മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം സികെ വിനീതും റിനോ ആന്റോയും പുറത്തെടുത്ത മദ്യപിക്കുന്നവരുടെ ശരീരഭാഷയിലുളള ആഹ്ലാദ പ്രകടനമാണ് എന്‍എസ് മാധവനെ പ്രകോപിപ്പിച്ചത്.
 
മുന്‍ കോച്ച് റെനെ മ്യൂലന്‍സ്റ്റീന് മറുപടിയായിട്ടാണ് സികെ വിനീതിന്റേയും റിനോ ആന്റോയും അത്തരത്തിലൊരു ആഹ്ലാദ പ്രകടനം നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മദ്യപിക്കുന്നവരുടെ ശരീര ഭാഷ ഫുട്‌ബോള്‍ കളത്തില്‍ കാണാന്‍ പാടില്ലാത്തതാണെന്നും എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.
 
‘മുന്‍ കോച്ച് മ്യൂലെന്‍സ്റ്റീനിലുള്ള മറുപടി ജിംഗാന്‍ ചത്ത് കളിച്ച് നല്‍കുന്നത് കണ്ടു. റീനോവും വീനിതും പുറത്തെടുത്ത മദ്യപ്പിക്കുന്നവരുടെ ശരീരഭാഷ ഫുട്ബാള്‍ കളത്തില്‍ കാണാന്‍ പാടില്ലാത്തതായിരുന്നു. കളി കാണുന്ന കുട്ടികള്‍ക്ക് അത് നല്‍കുന്ന സന്ദേശം അത്ര നല്ലതല്ല’ - എന്നായിരുന്നു മാധവന്റെ ട്വീറ്റ്.
 
ഗോള്‍ നേടിയ ശേഷം വലത്തെ കോര്‍ണര്‍ ഫല്‍ഗിനടുത്തേക്കു പോയ വിനീത് കുഴയുന്ന രീതിയില്‍ നടന്നു. ഓടിയെത്തിയ റിനോ ആന്റോയും വിനീതും കൈകോര്‍ത്ത് കുടിക്കുന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

നെ​യ്മ​റു​ടെ ഗോൾവര്‍ഷം, കവാനിയുടെ റെക്കോര്‍ഡ്; ത്രസിപ്പിക്കുന്ന ജയവുമായി പി​എ​സ്ജി

ഫ്ര​ഞ്ച് ലീ​ഗി​ൽ തകര്‍പ്പന്‍ ജയവുമായി പി​എ​സ്ജി. ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താരമായ ...

news

ശ്രീജിത്തിന് ഐക്യദാർഢ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ കേരള ...

news

കോപ ഡല്‍റെ കപ്പ്: വിശ്വരൂപം പുറത്തെടുത്ത് മെസ്സി; സെ​ൽ​റ്റ വീ​ഗോ​യെ ത​ക​ർ​ത്ത് ബാഴ്‌സ

സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. കോപ ഡല്‍റെ കപ്പില്‍ ...

news

കരിമ്പടയുടെ താളത്തിനൊപ്പം ചുവടുവെച്ച് ഗാലറി; ബ്ലാസ്റ്റേഴ്സിന്റെ ബലം ആരാധകർ തന്നെ! - വീഡിയോ

ഡൽഹിക്കെതിരായ തകര്‍പ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്സ് ആഘോഷിച്ചത് ഗാലറിയിലിരിക്കുന്ന ...

Widgets Magazine