റെനോ ക്യാപ്ച്ചറിനോട് ഏറ്റുമുട്ടാന്‍ പുതിയ നിറപ്പകിട്ടില്‍ ഹ്യുണ്ടായ് ക്രെറ്റ വിപണിയിലേക്ക് !

ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായ്

Hyundai Creta
സജിത്ത്| Last Updated: ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (14:58 IST)
പുതിയ കളര്‍ സ്കീമും പുത്തന്‍ ഇന്റീരിയറുമായി ഹ്യൂണ്ടായ് വിപണിയിലേക്ക്. ഏര്‍ത്ത് ബ്രൗണ്‍ കളര്‍ സ്‌കീമാണ് ക്രെറ്റയ്ക്ക് ഹ്യുണ്ടായ് നല്‍കിയിരിക്കുന്നത്. സിംഗിള്‍, ഡ്യൂവല്‍ ടോണ്‍ എന്നീ വേരിയന്റുകളില്‍ പുതിയ നിറത്തെ ഹ്യുണ്ടായ് ലഭ്യമാക്കുന്നുണ്ട്. അതേസമയം ഫാന്റം ബ്ലാക് ഡ്യൂവല്‍ - ടോണ്‍ കളര്‍ ഒപ്ഷനോടുകൂടിയ റെഡ് പാഷന്‍ കളര്‍ സ്‌കീമിനെ ക്രെറ്റയില്‍ നിന്നും ഹ്യുണ്ടായ് പിന്‍വലിക്കുകയും ചെയ്തു.

സ്ലീക്ക് സില്‍വര്‍, പോളാര്‍ വൈറ്റ്, സ്റ്റാര്‍ഡസ്റ്റ്, മിസ്റ്റിക് ബ്ലൂ, ഫാന്റം ബ്ലാക്, പോളാര്‍ വൈറ്റ്, റെഡ് പാഷന്‍ എന്നീ കളറുകളിലാണ് ക്രെറ്റ ലഭ്യമാകുന്നത്. ബീജ് സീറ്റ് ഫാബ്രിക്ക് ഉള്‍പ്പെടുന്ന ലക്ഷൂര്‍ ബ്രൗണ്‍ പാക്കാണ് പുതിയ ക്രെറ്റയിലെ പ്രധാന ഇന്റീരിയര്‍ അപ്‌ഡേറ്റ്. കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും ബ്രൗണ്‍ ഇന്‍സേര്‍ട്ടുകളും ഉള്‍പ്പെടുന്നതാണ് ബീജ് സീറ്റ് ഫാബ്രിക്ക്.

ബ്രൗണ്‍ ആക്‌സന്റ് നേടിയ ഗിയര്‍ നോബും, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ ലെതര്‍-റാപ്പ്ഡ് സ്റ്റീയറിംഗ് വീലും അകത്തളത്തെ പ്രധാന സവിശേഷങ്ങളാണ്. മറ്റ് കാര്യമായ മാറ്റങ്ങളൊന്നും പുതിയ ക്രെറ്റയില്‍ നല്‍കിയിട്ടില്ല. 1.6 ലിറ്റര്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുമാണ് ക്രെറ്റ ലഭ്യമാകുന്നത്.

ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹ്യുണ്ടായ് ക്രെറ്റയില്‍ ഒരുക്കിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ടാറ്റ നെക്‌സോണ്‍, ഇനി വരാനിരിക്കുന്ന റെനോ ക്യാപ്ച്ചര്‍ എന്നിവരായിരിക്കും ഹ്യുണ്ടായ് ക്രെറ്റയുടെ പ്രധാന എതിരാളികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്
മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് ...

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ...