ശ്രീജിത്തിന് ഐക്യദാർഢ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്

തിങ്കള്‍, 15 ജനുവരി 2018 (10:49 IST)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്സ് എക ഗോളിനു ആതിഥേയരായ മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തിയതിന്റെ സ‌ന്തോഷത്തിലാണ് ആരാധകർ. മുംബൈ സിറ്റി എഫ്‌സിക്കെതിരായി നേടിയ വിജയം സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനു സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.
 
മലയാളി താരങ്ങളായ സികെ വിനീതും റിനോ ആന്റോയുമാണ് ശ്രീജിത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സി.കെ.വിനീതിന്റെ ഫേസ്ബുക്ക് പേജിലാണ് ഇരുതാരങ്ങളും കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്ത ശ്രീജിത്തിന്റെ സമരത്തിന് അവരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
 
2014ല്‍ പോലീസ് കള്ളക്കേസിൽ കസ്റ്റഡിയിൽ എടുത്ത സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ പ്രതികളെ ശിക്ഷിക്കണമെന്ന ആവശ്യവുമായിട്ടാണ് ശ്രീജിത്ത് സമരം നടത്തുന്നത്. മോഷണക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ശ്രീജീവ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. 
 
സമൂഹ്യ മാധ്യമങ്ങള്‍ വഴിയുയര്‍ന്ന ആഹ്വാനത്തിന്റെ ഭാഗമായി സിനിമാ താരങ്ങളും സാധാരണക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീജിത്തിന്റെ പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിനീതും റിനോ ആന്റോയും ശ്രീജിത്തിനു പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

കോപ ഡല്‍റെ കപ്പ്: വിശ്വരൂപം പുറത്തെടുത്ത് മെസ്സി; സെ​ൽ​റ്റ വീ​ഗോ​യെ ത​ക​ർ​ത്ത് ബാഴ്‌സ

സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. കോപ ഡല്‍റെ കപ്പില്‍ ...

news

കരിമ്പടയുടെ താളത്തിനൊപ്പം ചുവടുവെച്ച് ഗാലറി; ബ്ലാസ്റ്റേഴ്സിന്റെ ബലം ആരാധകർ തന്നെ! - വീഡിയോ

ഡൽഹിക്കെതിരായ തകര്‍പ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്സ് ആഘോഷിച്ചത് ഗാലറിയിലിരിക്കുന്ന ...

news

മഞ്ഞപ്പടയെന്ന മിത്രത്തെയേ നിങ്ങൾക്കറിയൂ, കരിമ്പടയെന്ന ശത്രുവിനെ അറിയില്ല!

ഇന്നലെവരെ കേരള ബ്ലാസ്റ്റേഴ്സ് എന്ന് പറഞ്ഞാൽ മഞ്ഞപ്പട അഥവാ 'യെല്ലോ ആർമി' എന്നാണ് ...

news

എട്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക്

പരുക്കിനെ തുടർന്ന് ടീമിൽ നിന്നും വിട്ടുനിന്ന പിആർ ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക് ...