‘ജില്ല‘ മാസ് പടം; ലാല്‍ തകര്‍ത്തു, വിജയ് കസറി!- ജില്ല റിവ്യൂ

ശേഖര്‍ മേനോന്‍

PRO
PRO
ഒരു ടിപ്പിക്കല്‍ തമിഴ് എന്റര്‍ടെയ്നറാണ് പടം. അതായത് പുതുമയൊന്നും പ്രതീക്ഷിക്കരുതെന്ന് ചുരുക്കം. മോഹന്‍ലാല്‍- വിജയ്‌ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ബലം. ഇവര്‍ ഒന്നിച്ച് സ്ക്രീനിലെത്തുന്ന രംഗങ്ങളില്‍ യുക്തിയെ മാറ്റിവെച്ചു കാണുക. ലാലിന്റെ തമിഴ് സ്ലാംഗും ശ്രദ്ധേയമാണ്. സംഘട്ടന രംഗങ്ങളിലും, നൃത്ത രംഗങ്ങളിലും വിജയ്‌ ഇഴുകിചേര്‍ന്നിരിക്കുന്നു. ശിവയാണ് കേന്ദ്രകഥാപാത്രം. ശക്തിയാകട്ടെ കഥയെ മുന്നോട്ടു കൊണ്ടു പോകുന്ന ഫാക്ടറും. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തില്‍ ആദ്യപകുതി തീരുന്നു, ആരാധകരുടെ എല്ലാ പ്രതീക്ഷകളും പൂവണിയിച്ചുകൊണ്ട്. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകാന്‍ ശക്തിയെ പൊലീസ് ഓഫീസറാക്കുന്നിടത്ത് കഥ ടേണിംഗ് പോയിന്റില്‍ എത്തുന്നു.

ഇവിടം മുതല്‍ ലാല്‍ നെഗറ്റീവ് ക്യാരക്ടറിലേക്ക് വേഷപ്പകര്‍ച്ച നടത്തുന്നു. ശിവയെന്ന അധോലോകനായകന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്നു എന്ന് ശക്തി തിരിച്ചറിയുന്നിടത്ത് ഇരുവരും രണ്ടുചേരിയിലാകുന്നു. ശിവയെ തിരുത്താന്‍ ശ്രമിക്കുന്നതോടെ കഥ പുതിയ വഴിത്തിരിവില്‍. തമിഴില്‍ ഒരു ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റില്‍ കഴിഞ്ഞൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

അടുത്ത പേജില്‍: വിജയ്- ലാല്‍ വിളയാട്ടം മാത്രം; വേറൊന്നുമില്ല
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :