‘ജില്ല‘ മാസ് പടം; ലാല്‍ തകര്‍ത്തു, വിജയ് കസറി!- ജില്ല റിവ്യൂ

ശേഖര്‍ മേനോന്‍

PRO
PRO
ലാലിന്റെ എന്ന അധോലോകനായകനെ കേന്ദ്രീകരിച്ചാണ് കഥ. മോഹന്‍ലാലിന്റെ പ്രകടനം കാണാനെത്തുന്ന കടുത്ത ആരാധകരെ പടം നിരാശപ്പെടുത്തിയേക്കാം. ഇതൊരു പക്കാ വിജയ് പടമായി മാത്രം കാണുക. പക്ഷേ പഞ്ച് ഡയലോഗില്‍ ലാല്‍ നിരാശപ്പെടുത്തുന്നില്ല. ആദ്യം മോഹന്‍ലാല്‍ സാറിന്റെ പേര് ടൈറ്റിലില്‍ ചേര്‍ക്കണമെന്ന് വിജയും വിജയുടെ പേരുമതി ആദ്യമെന്ന് ലാലും വാശി പിടിച്ചതൊക്കെ വാര്‍ത്തയായിരുന്നല്ലോ. ആ ഒരു സ്റ്റൈല്‍ ട്രീറ്റ്മെന്റ് തന്നെയാണ് പടത്തിലും. ലാലിന്റെ ഇന്‍ഡ്രൊടക്‍ഷന്‍ ശരിക്കും ആരാധകരെ ത്രസിപ്പിക്കുന്നതാണ്. മധുരയിലെ എല്ലാമെല്ലാമായ തലവന്‍ അഥവാ ജില്ലയാണ് സാക്ഷാല്‍ മോഹന്‍ലാല്‍.

നരച്ച താടിയും മുടിയും ചുണ്ടില്‍ പുകഞ്ഞു കത്തുന്ന ചുരുട്ടും വോള്‍വോ കാറും വൈറ്റ് ഷര്‍ട്ടും നീളന്‍ കരയന്‍ മുണ്ടുമൊക്കെയായി ഒരു സ്റ്റൈലന്‍ ലുക്കാണ് ലാലിന്റേത്. കൈയില്‍ വളയും ലാലിന്റേതായ ചില മാനറിസങ്ങളും നമ്മള്‍ക്ക് പുതുമയല്ലെങ്കിലും തമിഴിന് അത് പുതു അനുഭവമാണ്.

അടുത്ത പേജില്‍: ശിവയുടെ അരുമയായ ശക്തി

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :