സ്പാനിഷ് മസാല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
‘അറബിക്കഥ’ എന്ന ചിത്രത്തിലൂടെ മലയാളത്തിന് ചാങ് ഷുമിനെ പരിചയപ്പെടുത്തിയ ലാല്‍ ജോസ് ‘സ്പാനിഷ് മസാല’യിലൂടെ ഡാനിയേല എന്ന സ്പാനിഷ് സുന്ദരിയെ കൊണ്ടുവരുന്നു. നല്ല അഭിനേത്രിയാണ് ഡാനിയേല. അതീവ സുന്ദരിയും. ഈ ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം ഡാനിയേല തന്നെ.

ദിലീപിന്‍റെ വണ്‍‌മാന്‍‌ഷോയെന്നുപോലും വിലയിരുത്താവുന്ന പ്രകടനമാണ് ജനപ്രിയനായകന്‍ ഈ സിനിമയില്‍ കാഴ്ചവയ്ക്കുന്നത്. ഒറ്റയ്ക്ക് സിനിമയെ മുന്നോട്ടുകൊണ്ടുപോകുകയാണ്. തിരക്കഥ പാളുന്നു എന്ന് തോന്നുന്നയിടത്തൊക്കെ ദിലീപിന്‍റെ പെര്‍ഫോമന്‍സാണ് ചിത്രത്തെ രക്ഷപ്പെടുത്തുന്നത്.

ലാല്‍ ജോസിന്‍റെ ഏറ്റവും മികച്ച ചിത്രമല്ല ‘സ്പാനിഷ് മസാല’. എന്നാല്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതില്‍ സിനിമ വിജയിച്ചിരിക്കുന്നു. നല്ല കൈയടക്കത്തോടെ കഥ പറയാന്‍ ലാല്‍ ജോസിനായിട്ടുണ്ട്. ബെന്നി പി നായരമ്പലം കുറ്റമറ്റ ഒരു തിരക്കഥയല്ല ലാല്‍ ജോസിന് നല്‍കിയിരിക്കുന്നത്. രണ്ടാം പകുതിയില്‍ പലപ്പോഴും കഥയില്ലായ്മയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവിടെയൊക്കെ ലാല്‍ ജോസ് എന്ന സംവിധായകന്‍റെയും ദിലീപ് എന്ന അസാമാന്യ കോമഡി ടൈമിംഗ് ഉള്ള നടന്‍റെയും സാന്നിധ്യമാണ് സ്പാനിഷ് മസാലയെ വീഴാതെ താങ്ങിനിര്‍ത്തുന്നത്.

WEBDUNIA|
അറബിയും ഒട്ടകവും, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, വെനീസിലെ വ്യാപാരി, അസുരവിത്ത്, കുഞ്ഞളിയന്‍, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ തുടങ്ങി നിരാശ മാത്രം സമ്മാനിച്ച സിനിമകള്‍ക്കൊടുവില്‍ പ്രേക്ഷകര്‍ക്ക് നിറഞ്ഞ് ചിരിക്കാന്‍ ഒരു നല്ല സിനിമ വന്നിരിക്കുന്നു. ‘സ്പാനിഷ് മസാല’ മികച്ച വിജയമാകുമെന്ന് പ്രതീക്ഷിക്കാം. നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഈ സ്പെയിന്‍ യാത്ര അവിസ്മരണീയമായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :