സ്പാനിഷ് മസാല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ചിരിച്ചുചിരിച്ച് കുഴഞ്ഞുപോയ ചില രംഗങ്ങളുണ്ട് സ്പാനിഷ് മസാലയില്‍. ബോസിനെ ചെസ് കളിച്ച് തോല്‍പ്പിച്ച ശേഷം ദിലീപ് ചിരിക്കുന്ന ആ ചിരി. അയ്യോ...ഓര്‍ത്തിട്ട് ഇപ്പോഴും ചിരിപൊട്ടുന്നു. ഇതിന് മുമ്പ് ഇങ്ങനെ ഞാന്‍ ‘ചിരിരംഗം’ കണ്ട് ചിരിച്ചത് ചന്ദ്രലേഖയിലും ഫ്രണ്ട്സിലുമാണ്. ചന്ദ്രലേഖയില്‍ മോഹന്‍ലാലും ഫ്രണ്ട്സില്‍ ശ്രീനിവാസനുമാണെങ്കില്‍ ഇവിടെ അവരെ വെല്ലുന്ന പ്രകടനമാണ് ദിലീപ് കാഴ്ചവയ്ക്കുന്നത്.

പിന്നെ, ബോസിനെ തെറി വിളിച്ചിട്ട് ദിലീപ് സോറി പറയുന്ന രംഗം. ഇതൊക്കെ ലാല്‍ ജോസിനെപ്പോലെ നല്ല നര്‍മമുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ വൈഭവമുള്ള സംവിധായകരുടെ സിനിമകളില്‍ മാത്രം കാണാല്‍ കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ്. പിന്നെ നെല്‍‌സന്‍റെ ഓരോ ഡയലോഗിനും ഓരോ നോട്ടത്തിനു പോലും ചിരിയുണര്‍ന്നു.

ബിജുമേനോന്‍, വിനയപ്രസാദ്, സ്പെയിന്‍ താരങ്ങള്‍ തുടങ്ങി എല്ലാവരും മികവു പുലര്‍ത്തി. കുഞ്ചാക്കോ ബോബന്‍ തന്‍റെ കഥാപാത്രത്തോട് നീതിപുലര്‍ത്തി. ഗാനങ്ങള്‍ ഒന്നും തന്നെ ചുണ്ടില്‍ പെട്ടെന്ന് തെളിയുന്നവയല്ല. അവ സിനിമയ്ക്കൊപ്പം കേട്ടും കണ്ടും ആസ്വദിക്കുക മാത്രം. വിദ്യാസാഗറാണ് സംഗീതം. എങ്കിലും ‘അക്കരെ നിന്നൊരു...’ എന്ന ഗാനം വിശേഷമായി.

WEBDUNIA|
അടുത്ത പേജില്‍ - ചാങ് ഷുമിനെപ്പോലെ ഡാനിയേലയും...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :