ശൃംഗാരവേലന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ശൃംഗാരവേലനിലെ ചില രംഗങ്ങള്‍ നമ്മുടെ യുക്തിയെ ചോദ്യം ചെയ്തുകളയും. ഉദാഹരണം, ലാലിന്‍റെ എന്‍‌ട്രി. യേശു എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. ഉറങ്ങാന്‍ വേറെ സ്ഥലം കാണാത്തതുകൊണ്ട് ഇവിടെ കയറി ഉറങ്ങിപ്പോയതാണെന്നുള്ള ആ കാരണം സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. പിന്നീട് അയാളും അവിടെ തുടരുകയാണ്. അതുപോലെ ഒരു ആക്ഷന്‍ സീനില്‍ ദിലീപ് നായികയെ രജനീകാന്ത് സ്റ്റൈലില്‍ തൂക്കിയെടുത്ത് ഒറ്റയേറാണ് വാട്ടര്‍ടാങ്കിലേക്ക്. നല്ല കൂവല്‍ കിട്ടി ആ രംഗത്തിന് തിയേറ്ററില്‍.

ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സിബി - ഉദയന്‍റെ തിരക്കഥ സമ്മാനിക്കുന്നുണ്ട്. ‘നേര’ത്തില്‍ നമ്മള്‍ കണ്ട ഊക്കന്‍ ടിന്‍റു(ഷമ്മി തിലകന്‍) ഈ സിനിമയില്‍ പുനരവതരിക്കുന്നുണ്ട്. ഊക്കന്‍ ടിന്‍റുവിന്‍റെ നിര്‍ണായകമായൊരു ഇടപെടലാണ് ഒടുവില്‍ നായകന്‍റെ ജീവിതത്തിന് പുതിയ വഴിത്തിരിവുണ്ടാക്കുന്നത്. എനിക്കു തോന്നുന്നത് ഊക്കന്‍ ടിന്‍റുവായി ഷമ്മി ഇനിയും ചില സിനിമകളില്‍ വരേണ്ടിവരുമെന്നാണ്. അത്രയ്ക്ക് രസകരമാണ് ആ കഥാപാത്രസൃഷ്ടി.

നെടുമുടി വേണു പതിവുപോലെ ഒരു തമ്പുരാന്‍ വേഷം. പ്രത്യേകിച്ച് പറയാന്‍ ഒന്നുമില്ല. ലാലിന്‍റെ കഥാപാത്രത്തേക്കാള്‍ എനിക്ക് രസിച്ചത് ഷാജോണിന്‍റെ പ്രകടനങ്ങളാണ്. മഹാലിംഗം എന്ന കിഡ്നാപ്പിംഗ് സ്പെഷ്യലിസ്റ്റായി ബാബുരാജും മിന്നിത്തിളങ്ങി. ഇയാളെ ഉപയോഗിച്ചാണ് പിന്നീട് രഹസ്യവിവാഹത്തിനായി ദിലീപ് നായികയെ തട്ടിക്കൊണ്ടുപോകുന്നത്.

WEBDUNIA|
അടുത്ത പേജില്‍ - ഗാനരംഗവും മീശമാധവനും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :