ശൃംഗാരവേലന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
‘മൈ ബോസ്’ എന്ന പടമില്ലേ? അതുകണ്ടതിന് ശേഷം ദിലീപ് - ഷാജോണ്‍ ടീം എനിക്ക് പ്രിയപ്പെട്ടതാണ്. ‘ശൃംഗാരവേലന്‍’ തുടങ്ങിയതിന് ശേഷമാണ് ഷാജോണ്‍ ഈ സിനിമയിലുണ്ടെന്ന് എനിക്ക് മനസിലായത്. അത് സന്തോഷം ഇരട്ടിയാക്കി. എന്തായാലും ഈ സിനിമയിലും ആ കൂട്ടുകെട്ട് അടിച്ചുപൊളിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു കോമഡിസദ്യ തന്നെ വിളമ്പിയിരിക്കുകയാണ്. ഓണക്കാലത്ത് ഇത്രയും നിറഞ്ഞുചിരിക്കാനായത് ഭാഗ്യം.

റിവ്യൂ വായിച്ചുകൊണ്ടിരിക്കുന്നവരോട് ആദ്യമേ പറയേണ്ടതാണ്. ഈ സിനിമയുണ്ടല്ലോ, കാണാതെ വിടരുത്. അത്രയ്ക്ക് രസകരമാണ്. നല്ല തമാശകളുണ്ട്, കെട്ടുറപ്പുള്ള തിരക്കഥയുണ്ട്, സുന്ദരമായ പാട്ടുകളുണ്ട് - എന്തുകൊണ്ടും ഒരു കം‌പ്ലീറ്റ് എന്‍റര്‍ടെയ്നര്‍. ദിലീപില്‍ നിന്ന് ഇതല്ലാതെ മറ്റെന്താണ് വേണ്ടത്? അയാള്‍ ഇത്തവണയും ഒരു വമ്പന്‍ ഹിറ്റ് ഉറപ്പാക്കിയിരിക്കുന്നു.

സത്യത്തില്‍ മായാമോഹിനിയേക്കാള്‍ എനിക്ക് ബോധിച്ചു ഈ പടം. ഇതിലും ദിലീപ് തന്നെ മുഖ്യ ആകര്‍ഷണം. ജനക്കൂട്ടത്തെ ഇങ്ങനെ രസിപ്പിക്കാനുള്ള എന്തോ ഒരു മാജിക് ഉണ്ട് ഈ നടന്. കണ്ണന്‍ എന്ന കഥാപാത്രത്തെ എത്ര രസകരമായാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്! സിനിമ കഴിഞ്ഞ് ഞാന്‍ ഓര്‍ത്തുനോക്കി - ഒരു സീന്‍, ബോറടിച്ച ഒരു സീനെങ്കിലുമുണ്ടോ? ഇല്ലേയില്ല. ജോസ് തോമസ് എന്ന സംവിധായകന്‍റെ ഏറ്റവും വലിയ മിടുക്കാണത്. കഥയുടെ രസച്ചരട് പൊട്ടാതെ പ്രേക്ഷകരുടെ കൈപിടിച്ച് ഒരു ഉല്ലാസയാത്ര - അതാണ് ശൃംഗാരവേലന്‍!

WEBDUNIA|
അടുത്ത പേജില്‍ - പ്രശ്നങ്ങളുടെ നടുവില്‍ നായകന്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :