വീരഗാഥയും പഴശ്ശിരാജയും മറന്നേക്കുക, ഇത് ഉറുമി!

യാത്രി ജെസെന്‍

PRO
അന്യഭാഷകളിലെ മാര്‍ക്കറ്റിംഗിനായി ചില താരങ്ങളെ ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേളു നായനാരുടെ പിതാവായി അഭിനയിക്കുന്ന ആര്യയാണ് അതിലൊരാള്‍. വളരെ കുറച്ചുസമയം മാത്രമേ ആര്യയുടെ സാന്നിധ്യമുള്ളൂ. രണ്ട് ഗാനരംഗങ്ങളില്‍ വിദ്യാ ബാലനും തബുവും മിന്നിത്തിളങ്ങി. ഗാനരംഗത്തില്‍ വിദ്യയുടെ പെര്‍ഫോമന്‍സിന് അല്‍പ്പം മാര്‍ക്ക് കൂടുതല്‍ ലഭിക്കും.

“ആരോ നീ ആരോ...” എന്ന പാട്ടാണ് ഉറുമിയിലെ ഗാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. “ചിമ്മി ചിമ്മി...’ എന്ന ഗാനവും കൊള്ളാം. ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. എട്ടോളം ഗാനങ്ങളുണ്ട് ചിത്രത്തില്‍. എന്നാല്‍ പശ്ചാത്തലസംഗീതമാണ് അതിലും ഗംഭീരം. കഥാഗതിയുമായി ഇത്രയും ചേര്‍ന്നുപോകുന്ന പശ്ചാത്തലസംഗീതം അടുത്തകാലത്തൊന്നും മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല.

WEBDUNIA|
പതിനഞ്ചാം നൂറ്റാണ്ടില്‍ നടക്കുന്ന ഒരു കഥ, അതീവ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് സന്തോഷ് ശിവന്‍. ഈ വിഷ്വല്‍ മാജിക്കിന് തിയേറ്ററില്‍ ലഭിക്കുന്ന വരവേല്‍പ്പും മനസ്സുനിറയ്ക്കുന്നതാണ്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ആ സംവിധായകനെ തിരികെ വിളിച്ചു ഞാന്‍ - “സാര്‍, ഇതൊരു ചരിത്രസിനിമയല്ല. ഇതാണ് സിനിമ!”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :