പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ - യാത്രി ജെസന്‍ എഴുതിയ നിരൂപണം

യാത്രി ജെസന്‍

PRO
ഈ ചിത്രത്തില്‍ ഒരു നായികയുണ്ട്. മം‌മ്ത അവതരിപ്പിക്കുന്ന ആ കഥാപാത്രം സരോജ്കുമാറിന്‍റെ ഭാര്യയാണ്. എന്തിനാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് സംവിധായകനോ തിരക്കഥാകൃത്തോ പ്രേക്ഷകര്‍ക്ക് വിശദീകരിച്ചുകൊടുക്കേണ്ടിവരും. ആ കഥാപാത്രത്തിന്‍റെ ജോലി സരോജ് കുമാറിനെ കുറ്റം പറയുക മാത്രമാണ്. ഉദയനും മധുമതിയും തമ്മിലുള്ള ഈഗോക്ലാഷിന്‍റെ മനോഹരമായ ചിത്രീകരണം കണ്ട ഓര്‍മ്മയുള്ള പ്രേക്ഷകര്‍ ഈ പുതിയ നാടകത്തെ കൂവിയാണ് പ്രതിഷേധിക്കുന്നത്.

അതുപോലെ വിനീത് ശ്രീനിവാസന്‍റെ പ്രണയവും മറ്റുമൊക്കെ കാണിക്കുമ്പോള്‍ തിയേറ്ററില്‍ കൂവല്‍ ബഹളമാണ്. ഇതൊക്കെ സഹിച്ചിരിക്കുന്നതിനും ഒരു പരിധിയില്ലേ? സിനിമ വിജയിക്കണമെങ്കില്‍ അല്‍പ്പം സെന്‍റിമെന്‍റ്സൊക്കെ വേണമെന്ന് തിരക്കഥാകൃത്തിന് നിര്‍ബന്ധമുള്ളതുപോലെ തോന്നും ഈ രംഗങ്ങളൊക്കെ കണ്ടാല്‍. ഈ സെന്‍റിമെന്‍റ്സ് രംഗങ്ങളും പാട്ടുകളുമൊക്കെ ഒഴിവാക്കിയാല്‍, വായ്ക്കുവരുന്നത് കോതയ്ക്ക് പാട്ടുപോലെ പറഞ്ഞുനടക്കുന്ന സരോജ്കുമാറിന്‍റെ ആക്രമണം മാത്രമേ സിനിമയിലുള്ളൂ.

ഉദയനാണ് താരത്തിന് ശേഷം മലയാള സിനിമയില്‍ സംഭവിച്ചതൊക്കെ ഒരു ലിസ്റ്റെടുത്ത ശേഷം, അതിനെയെല്ലാം വിമര്‍ശിക്കുക എന്ന കര്‍മ്മമാണ് തിരക്കഥാകൃത്തും സംവിധായകനും ചെയ്തിരിക്കുന്നത്. ഉദയനാണ് താരം സംവിധാനം ചെയ്യുമ്പോള്‍ റോഷന്‍ ആന്‍ഡ്രൂസും ഒരു പുതുമുഖ സംവിധായകനായിരുന്നു. എന്നാല്‍ വളരെ മനോഹരമായ ഒരു ചിത്രമാണ് റോഷന്‍ സമ്മാനിച്ചത്. ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ സംവിധാനം ചെയ്തതും പുതുമുഖ സംവിധായകന്‍ തന്നെ - സജിന്‍ രാഘവന്‍. ഉദയനാണ് താരത്തിന്‍റെ പേര് ചീത്തയാക്കിയ ഒരു സിനിമയായി സജിന്‍റെ ആദ്യചിത്രം എന്നത് സങ്കടകരമാണ്.

പൃഥ്വിരാജിനെ കണ്ടുകൂടാത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ ഈ സിനിമയിലൊരിടത്ത് - ‘സൌത്തിന്ത്യയിലെ ഇംഗ്ലീഷ് അറിയാവുന്ന ഏകനടന്‍’ എന്ന ഡയലോഗിന് ഇത്രയും കൈയടി ലഭിക്കുന്നതെങ്ങനെ?

ഒരുപാട് അധിക്ഷേപങ്ങള്‍ക്കൊടുവില്‍ സന്ദേശത്തിന്‍റെ ഭാണ്ഡവുമഴിക്കുന്നുണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ - “താരാധിപത്യം അവസാനിച്ച് നല്ല സിനിമകള്‍ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. എല്ലാ പ്രതിസന്ധികളെയും തകര്‍ത്ത് പ്രതിഭാധനര്‍ ഒരുക്കുന്ന സിനിമകളിലൂടെ മലയാള സിനിമ മുന്നേറുകതന്നെ ചെയ്യും” - എന്നൊക്കെയാണ് കണ്‍‌ക്ലൂഷന്‍. ചിരിക്കാതെന്ത് ചെയ്യാന്‍?

WEBDUNIA|
‘രതിനിര്‍വേദം’ പോലുള്ള സിനിമകളുടെ റീമേക്കുകള്‍ എടുക്കുന്നവരെ വിമര്‍ശിക്കുന്ന തിരക്കഥാകൃത്ത് ‘ഉദയനാണ് താരം’ പോലെയുള്ള ക്ലാസിക്കുകളുടെ വികൃതമായ രണ്ടാം ഭാഗമെടുക്കുന്നവരെ എങ്ങനെ വിലയിരുത്തും? എങ്ങനെയും വിലയിരുത്തിക്കോട്ടെ അല്ലേ. ഈ സിനിമകളെയൊക്കെ പ്രേക്ഷകര്‍ തിയേറ്ററില്‍ വിലയിരുത്തുന്നുണ്ടല്ലോ. അനാവശ്യ വിമര്‍ശനവും അധിക്ഷേപവും നടത്തുന്ന തിരക്കഥാകൃത്തുക്കളല്ല, പ്രേക്ഷകരാണ് താരം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :